ഭുവനേശ്വര്‍: ദിവസേന നിരവധി തവണ നമാസ് നടത്തുന്നുണ്ടെന്നും ചെയ്ത കുറ്റം ഏറ്റെടുത്തുവെന്നും ഉള്ള കാരണങ്ങളാല്‍ ഒഡിഷ കോടതി ഷെയ്ഖ് ആസിഫ് അലിയുടെ ശിക്ഷ ഇളവ് ചെയ്തു. ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഷെയ്ഖ് ആസിഫ് അലിയെ വധശിക്ഷയ്ക്കാണ് നേരത്തെ കീഴ്ക്കോടതി വിധിച്ചിരുന്നത്.
എന്നാല്‍ ദിവസേന പല കുറി നമാസ് നടത്തുന്നതിനാലും ചെയ്ത കുറ്റം സ്വീകരിച്ചതിനാലും ആസിഫ് അലിയുടെ വധശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറയ്ക്കുകയാണെന്ന് ഒഡിഷ ഹൈക്കോടതി വിധിച്ചു. ദൈ വത്തിന് മുന്നില്‍ കീഴടങ്ങി ചെയ്ത കുറ്റം ഏറ്റുവാങ്ങിയ ആസിഫ് അലിക്ക് പശ്ചാത്താപമുണ്ടെന്നും ഇത് കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്കുന്നുവെന്നുമാണ് ഒഡിഷ കോടതി ജഡ്ജിമാരായ എസ്.കെ. സാഹുവും ആര്.കെ. പട്നായിക്കും വിധിയില്‍ പറഞ്ഞത്.
2014ലാണ് ക്രൂരമായ ബലാത്സംഗവും കൊലയും നടന്നത്. ആറ് വയസ്സുകാരിയും അവരുടെ സഹോദരിയുടെ മകനും ചേര്‍ന്ന് 2014 ആഗസ്ത് 21ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചോക്കലേറ്റ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു. എന്നാല്‍ മൂന്ന് മണിയായിട്ടും പെണ്‍കുട്ടി മടങ്ങിവന്നില്ല. ഇത് വീട്ടുകാരെ ആശങ്കയിലാക്കി. ഗ്രാമക്കാരെ വിളിച്ച് പരിശോധന നടത്തിയപ്പോള്‍ കുട്ടിയെ ഷേഖ് ഖൈറുദ്ദീന്റെ വീട്ടിലെ ഇടുങ്ങിയ ഒരു ഭാഗത്ത് നഗ്നമായി അബോധാവസ്ഥയില്‍ കിടിക്കുന്നത് കണ്ടെത്തി. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും അവരെ കട്ടക്ക് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും വഴിക്ക് കുട്ടി മരിച്ചു.
ഷേഖ് ആസിഫ് അലിയും ഷേഖ് ആകിക് അലിയും പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെപ്പോയ സഹോദരിയുടെ മകന് ഇക്കാര്യം വിശദമായി പൊലീസിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. ബഹളം വെച്ച പെണ്‍കുട്ടിയെ നിശ്ശബ്ദമാക്കാന്‍ ഷേഖ് ആസിഫ് അലിയും ഷേഖ് ആകിക് അലിയും കൂട്ടിയുടെ വായില്‍ തുണി തിരുകി. പിന്നീട് ബലാത്സംഗം ചെയ്ത ശേഷം കഴുത്തില്‍ കുരുക്ക് മുറുക്കി കൊന്നു. പിന്നീട് കോടതി വിചാരണയില്‍ തെളിവില്ലാത്തതിന്റെ പേരില്‍ ഷേഖ് ആകിക് അലിയെ വെറുതെ വിട്ടു. ഷേഖ് ആസിഫ് അലിയെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ആ ശിക്ഷയാണ് ഇപ്പോള്‍ ഒഡിഷ ഹൈക്കോടതി വെട്ടിച്ചുരുക്കി ജീവപര്യന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: