ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രതിരോധമേഖലയിലെ കമ്പനികള്‍ സാമ്പത്തികമായി കുതിയ്ക്കുകയാണ്. ഇന്ത്യയിലെ പ്രതിരോധവകുപ്പില്‍ നിന്നും മാത്രമല്ല, വിദേശരാജ്യങ്ങളില്‍ നിന്നും കോടികളുടെ ഓര്‍ഡറുകളാണ് ഈ കമ്പനികളെത്തേടി എത്തുന്നത്.
അതില്‍ പ്രധാനം ബെംഗളൂര് ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച് എഎല്‍) എന്ന കമ്പനിയാണ്. ഏകദേശം 94000 കോടിയുടെ ഓര്‍ഡറുകളാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന് ലഭിച്ചത്. മോദി സര്‍ക്കാര്‍ ഈ കമ്പനിയെ ശ്വാസംമുട്ടിക്കുന്നു എന്ന നുണപരത്തി രാഹുല്‍ ഗാന്ധി പരിഭ്രാന്തി സൃഷ്ടിച്ച കമ്പനിയാണ് എച്ച് എഎല്‍ എന്നോര്‍ക്കണം. ഇന്ന് മോദി സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ എച്ച് എ എല്‍ കുതിക്കുകയാണ്. തേജസ് എന്ന ലൈറ്റ് കോംബാറ്റ് യുദ്ധവിമാനത്തിന് വന്‍ ഡിമാന്റാണ്. ഫിലിപ്പൈന്‍സ് ഉള്‍പ്പെടെ പല രാജ്യങ്ങളും തേജസ്സിനായി വരിനില്‍ക്കുകയാണ്.
ബെംഗളൂരു ആസ്ഥാനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് 75,934 കോടിയുടെ ഓര്‍ഡറുകള്‍ കയ്യിലുണ്ട്.കരസേന, നാവിക സേന, വ്യോമസേന എന്നിവയ്ക്കായി ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇലക്ട്രോണിക്സ് സംവിധാനങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്. മസഗോണ്‍ ഡോക്ക് എന്ന കമ്പനിയ്ക്ക് 38000 കോടിയുടെ ഓര്‍ഡറുകളാണ് കയ്യിലുള്ളത്. രാജ്യത്തിന്റെ കപ്പല്‍ നിര്‍മ്മാണക്കമ്പനി എന്നാണ് മസഗോണ്‍ ഡോക്ക് അറിയപ്പെടുന്നത്. ഇപ്പോള്‍ ഈ കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ മിനിരത്ന കമ്പനിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിരോധ സേനയ്ക്ക് വേണ്ട കപ്പലുകള്‍ നിര്‍മ്മിക്കുകയാണ് പ്രധാന ദൗത്യം. ഇതുവരെ 28 യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ 802 കപ്പലുകള്‍ ഇവിടെ ൻിര്മ്മിച്ചു.
കപ്പലുകളുടെ നിര്‍മ്മാണവും അറ്റക്കുറ്റപ്പണിയും ചെയ്യുന്നതില്‍ അന്താരാഷ്ട്ര നാമമാണ് ഇന്ന് കൊച്ചിന് ഷിപ് യാര്‍ഡിന്റേത്. ഇപ്പോള്‍ 22000 കോടിയുടെ ഓര്‍ഡറുകളാണ് കൊച്ചിന് ഷിപ് യാര്‍ഡിന്റെ കൈവശമുള്ളത്.
ഗാര്ഡന് റീച്ച് ഷിപ് ബില്‍ഡേഴ്സിന് 22,653 കോടിയുടെ ഓര്‍ഡറുകള്‍ ഉണ്ട്. ബിഇഎംഎല്‍ എന്ന ബെമലിന് 11,872 കോടിയുടെ ഓര്‍ഡറുകള്‍ പോക്കറ്റിലുണ്ട്. ലോഹം, ലോഹ അയിരുകള്‍ എന്നിവ ഉല്പാദിപ്പിക്കുന്ന മിശ്ര ധാതു നിഗം ലിമിറ്റഡ് എന്ന മിധാനിയ്ക്ക് 1767 കോടി രൂപയുടെ പുതിയ ബിസിനസ് ഓര്‍ഡറുകള്‍ കിട്ടിയിട്ടുണ്ട്.
സായുധ പരിശീലന പരിഹാരങ്ങള്‍ കണ്ടെത്തുന്ന സെന്‍ ടെക്നോളജീസ് എന്ന കമ്പനിക്ക് 1402 കോടിയുടെ ഓര്‍ഡറുകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: