കോട്ടയം: ട്രെയിനില്‍ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാന്‍ട്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കന്യാകുമാരി- പൂനെ എക്സ്പ്രസിലെ എസി കോച്ചില്‍ യാത്ര ചെയ്ത ജര്‍മന്‍ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടത്തിയത്.
ഈ ട്രെയിനിലെ പാന്‍ട്രി ജീവനക്കാരനും മധ്യപ്രദേശ് സ്വദേശിയുമായ ഇന്ദ്രപാല്‍ സിംഗ് (40) ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അതിക്രമം ഉണ്ടായത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് പ്രതിയെ പിടികൂടി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: