പട്ന : നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ കേസിലെ പ്രധാന പ്രതികളിലൊരാളായ സിക്കന്തര്‍ യാദവേന്ദുവിനെതിരെ സിബിഐ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദന കേസ് രജിസ്റ്റര്‍ ചെയ്യും. ഇയാള്‍ നേരത്തേയും അഴിമതി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
ദാനാപുര്‍ നഗരസഭ ജൂനിയര്‍ എന്‍ജിനീയറാണ് സിക്കന്തര്‍ .മൂന്ന് കോടി രൂപയുടെ എല്‍ഇഡി അഴിമതി കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബിഹാറിലെ സമസ്തിപുര്‍ സ്വദേശിയാണ് ഇയാള്‍.
സിബിഐ സംഘം, ബിഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഓഫിസിലെത്തി തെളിവുകള്‍ ശേഖരിച്ചു. സിക്കന്തറിന്റെ ഫ്ലാറ്റില്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയ നീറ്റ് ചോദ്യപേപ്പര്‍, അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ലാപ്ടോപ്പുകള്, ചെക്കുകള്‍ തുടങ്ങിയവയാണ് ബിഹാര്‍ പൊലീസിനു തെളിവുകളായി കിട്ടിയത്.
സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 18 പേര് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: