ന്യൂദൽഹി: 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ തട്ടിപ്പ് പ്രഹസനവുമായി ഇൻഡി മുന്നണി. സ്ഥിരം തട്ടിപ്പ് പരിപാടിയായ ഭരണഘടനയുടെ പകർപ്പുകൾ കൈവശം വയ്ക്കുകയും “ജനാധിപത്യം സംരക്ഷിക്കുക” എന്ന കപട മുദ്രാവാക്യം ഉയർത്തി സ്വയം അപഹാസ്യരാകുകയാണ് ഈ അവിയൽ മുന്നണിക്കുട്ടം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി, മുതൽ തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദോപാധ്യായ, ഡിഎംകെയുടെ ടി ആർ ബാലു തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പാർലമെൻ്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമ സ്ഥാപിച്ച സ്ഥലത്ത് തടിച്ചുകൂടി. പരിപാടി കൊഴുപ്പിക്കാനായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എംപിമാർക്കൊപ്പം ചേർന്നു.
ഭരണഘടനയുടെ പകർപ്പുകൾ കയ്യിൽ പിടിച്ച്, “ഭരണഘടന നീണാൾ വാഴട്ടെ”, “ഞങ്ങൾ ഭരണഘടനയെ സംരക്ഷിക്കും”, “നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇവരുടെ ലക്ഷ്യം മോദി സർക്കാരിനെ ജനങ്ങളിൽ നിന്ന് അകറ്റുക എന്നത് മാത്രമാണെന്നുള്ളത് ആർക്കും മനസിലാക്കാൻ കഴിയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ഭരണഘടനയെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് തട്ടിവിടുന്ന രാഹുൽ ഗാന്ധിക്ക് അവിയൽ മുന്നണി ഉടൻ തന്നെ അടിച്ചു പിരിയുമെന്ന കാര്യം ആദ്യം ഒന്ന് മനസിലാക്കണം.
ജനാധിപത്യത്തിന്റെ സ്വതന്ത്ര്യത്തിനെ അടിയന്തരാവസ്ഥ എന്ന നരാധമ നടപടിയിലൂടെ ചിന്നഭിന്നമാക്കിയ കോൺഗ്രസാണ് ഇപ്പോൾ ഭരണഘടനയെ കാത്തു സംരക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ജൂൺ 25 എന്ന കറുത്ത ദിനം കോൺഗ്രസ് മറക്കരുത്.
അതേ സമയം പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലോവർ ഹൗസ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. ലോക്സഭാ സ്പീക്കറെ ജൂൺ 26 ന് തിരഞ്ഞെടുക്കും, ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു ജൂൺ 27 ന് സംസാരിക്കും.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ജൂൺ 28-ന് ആരംഭിക്കും. ജൂലൈ 2-നോ 3-നോ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: