ന്യൂദല്‍ഹി: ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ബജ്രംഗ് പുനിയയെ ദേശീയ ഉത്തേജക പരിശോധന സമിതി- നാഡ, സസ്പെന്‍ഡ് ചെയ്തു. പരിശോധനയ്‌ക്കായി മൂത്രസാമ്പിള്‍ നല്‍കാത്തതാണ് നാഡയുടെ നടപടിക്ക് കാരണമായത്. താല്‍ക്കാലിക സസ്പെന്‍ഷനാണിത്.
മാര്‍ച്ച് 10 ന് സോനിപതില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ മൂത്രസാമ്പിള്‍ നാഡയ്‌ക്ക് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പുനിയയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ആന്റി ഡോപ്പിങ് ഡിസിപ്ലിനറി പാനല്‍ (എഡിഎപി) ഈ സസ്പെന്‍ഷന്‍ റദ്ദാക്കിയിരുന്നു. നാഡ ഔദ്യോഗികമായി ചാര്‍ജ്ജ് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാലിപ്പോള്‍ നാഡ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുനിയക്ക് ചാര്‍ജ്ജ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. താല്‍ക്കാലിക സസ്പെന്‍ഷനാണെന്നും ജൂലൈ 11 നകം മറുപടി നല്‍കണമെന്നും നോട്ടീസിലുണ്ട്.
എന്നാല്‍ താന്‍ മൂത്ര സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്നാണ് പുനിയയുടെ വിശദീകരണം. തന്റെ സാമ്പിള്‍ ശേഖരിക്കാന്‍ കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിച്ചതിനോട് വിയോജിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: