കൊച്ചി: കക്ഷികള്‍ക്ക് ഹൈക്കോടതിയല്‍ ഹാജരാവുന്നതിനു ഇ പോസ്റ്റ് വഴി നോട്ടീസ് അയക്കും. രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഇ പോസ്റ്റ് മുഖേന നോട്ടിസുകള്‍ അയക്കുന്നതിനു തുടക്കം കുറിക്കുന്നത്. പോസ്റ്റല്‍ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി.
ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളില്‍ നോട്ടീസ് പുറപ്പെടുവിച്ചാലും കക്ഷികള്‍ക്ക് നോട്ടീസ് കിട്ടാതിരിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനാണ് പദ്ധതി. നോട്ടീസുകള്‍ വൈകി ലഭിക്കുന്നതും കാരണം കേസിലെ നടപടികള്‍ വൈകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. ഇ പോസ്റ്റല്‍ സംവിധാനം വന്നതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ നോട്ടീസ് കക്ഷികള്‍ക്ക് നല്കാനാവുന്ന സാഹചര്യമാണ് വരുന്നത്. അയക്കുന്ന നോട്ടീസ് കക്ഷികള്‍ക്ക് ലഭിച്ചു എന്ന് ഉറപ്പു വരുത്താനുമാവും. തിരുവനന്തപുരം ജില്ലയിലെ കക്ഷികള്‍ക്കാണ് ആദ്യ ഘട്ടമായി ഈ സംവിധാനത്തിലൂടെ നോട്ടീസ് അയച്ചു തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: