ആലത്തൂര്‍: തരൂര്‍ കൃഷിഭവന് പരിധിയിലെ മഞ്ചേരി കുള്ളന്‍ ഇനം വാഴക്കൃഷി വിളവെടുപ്പിന് തയാറായി. പരീക്ഷണാടിസ്ഥാനത്തില്‍ 500 എണ്ണം നാല് കര്‍ഷകര്‍ക്കായി വിതരണം ചെയ്തു. ഒരേക്കറോളം സ്ഥലത്താണ് കൃഷി.
ആറര മുതല്‍ ഏഴടി വരെയാണ് വാഴകള്‍ക്ക് ഉയരം. സാധാരണ വാഴകള്‍ക്ക് 10 അടിക്ക് മുകളിലാണ് ഉയരം. 4-5 പടലകളുള്ള കുലകള്‍ക്ക് ശരാശരി തൂക്കം10 കിലോ വരെയാണ്. നാലര – അഞ്ച് മാസത്തിനുള്ളില്‍ എല്ലാ വാഴയിലും കുലകള്‍ വന്നു. വളമിടുമ്പോള്‍ മറ്റു വാഴകള്‍ക്ക് മാസത്തില്‍ ഒരു തവണ വീതം 5 തവണ എന്നത് കുള്ളന്‍ വാഴയ്ക്ക് 20 ദിവസം എന്ന ക്രമത്തില്‍ ഇടണം. മറ്റു പരിചരണങ്ങള്‍ സാധാരണ വാഴകളെ പോലെ.
കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന വിത്തുകളാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തതെന്ന് കൃഷി അസി. മഹേഷ് ചിലമ്പത്ത് പറഞ്ഞു. ഇതില്‍നിന്ന് വിത്ത് മാറ്റി മറ്റൊരിടത്ത് കൂടി കൃഷി ചെയ്യുകയും ഇതേ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്താല്‍ മഞ്ചേരി കുള്ളന്‍ വാഴകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് കൃഷി ഓഫിസര്‍ റാണി ആര്. ഉണ്ണിത്താന് പറഞ്ഞു.
മറ്റു വാഴകളെ അപേക്ഷിച്ച് കുലകള്‍ക്ക് തൂക്കം കുറവാണെങ്കിലും കുറഞ്ഞ പരിചരണവും സമയക്കുറവും നേട്ടമായെന്ന് കര്ഷകന് നിഷാദ് തച്ചനാംകോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: