കോട്ടയം: കര്‍ഷകര്‍ സംരംഭക മനോഭാവം വളര്‍ത്തണം എന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന് പറഞ്ഞു. കിസാന്‍ സമ്മാന്‍ നിധിയുടെ പതിനേഴാമത്തെ ഗഡു വിതരണം ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വാരാണസിയില്‍ നടന്ന കിസാന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് കുമരകം കൃഷി വിജ്ഞാന് കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക ഉല്പന്നങ്ങള്ക്ക് അര്‍ഹിക്കുന്ന വില ലഭിക്കാനായി കര്‍ഷകര്‍ തന്നെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയും സ്വയം മാര്‍ക്കറ്റ് ചെയ്യുന്നതുമായ സാഹചര്യം ഉണ്ടാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തനത് കൃഷി രീതികളിലേക്ക് ശ്രദ്ധ തിരിയുന്ന കാലഘട്ടമാണിത്. കേരളത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വകുപ്പാണ് ഫിഷറീസ് എന്നും, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ മേഖലകളിലെല്ലാം കേന്ദ്ര ഗവണ്മെന്റ് ആവശ്യമുള്ളത്ര ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൃഷി ആധുനികവല്‍ക്കരിക്കാനും പ്രദേശത്തെ കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള സഹായങ്ങള്‍ നല്‍കാനും കൃഷി വിജ്ഞാന് കേന്ദ്രം നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എടുത്തു പറഞ്ഞ കേന്ദ്രമന്ത്രി, കാര്‍ഷിക രംഗത്തെ പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് സമഗ്രമായ കൂടിയാലോചനകള്‍ ജനകീയമായി നടക്കണമെന്നും അഭിപ്രായപ്പെട്ടു.
കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കിസാന്‍ സമ്മാന്‍ നിധിയുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നടത്തിയ പ്രസംഗം വിദൂരദൃശ്യ സംവിധാനത്തിലൂടെ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: