തിരുവനന്തപുരം : ജാതിയുടേയും മതത്തിന്റെയും പേരില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന പ്രവണത ആഗോള തലത്തില്‍ കൂടിവരുന്നതായി സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നുവെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.
ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 16, 17 തീയതികളില്‍ ശിവഗിരി മഠത്തില്‍ സര്‍വമതസമ്മേളന ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോളപ്രവാസി സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം കഴക്കൂട്ടം ഫ്ളമിംഗോ ഇന്‍ ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു സ്വാമി. ജനനം മുതല്‍ മരണപര്യന്തം വരെ മനുഷ്യന് ഏതു വിധം ധാര്‍മ്മിക ജീവിതം നയിക്കണമെന്നു ഗുരുദേവന് ശ്രീനാരായണ സ്മൃതി എന്ന ധര്മ്മസംഹിതയിലൂടെ ഉപദേശിച്ചിട്ടുണ്ട്. ഗുരുദേവദര്‍ശനം ആഗോള തലത്തില്‍ പ്രചരിപ്പിക്കാനായാല്‍ ഒരിടത്തും മതപരമായ പ്രകോപനങ്ങളും അതിന്റെ പേരില്‍ മനുഷ്യകുരുതികളും ഉണ്ടാവുകയില്ലെന്നും അത്തരമൊരു സാഹചര്യം സംസൃഷ്ടമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രവാസി സംഗമം ശിവഗിരിയില്‍ സംഘടിപ്പിക്കുന്നതെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. മതമല്ല മനുഷ്യനാണ് വലുത് എന്ന കാഴ്ചപ്പാടാണ് ഗുരുദേവന് ലോകത്തിന് പ്രധാനമായും പകര്‍ന്നു നല്‍കിയതെന്നും ആ വിശ്വമാനവിക സന്ദേശമാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരുദേവൻ പ്രദാനം ചെയ്തതെന്നും സ്വാമി പറഞ്ഞു.
പ്രവാസി വ്യവസായി ശ്രീ കെ. ജി. ബാബുരാജന്, ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, വൈസ് പ്രസിഡന്റ്, ഡോ. പി. ചന്ദ്രമോഹന്, സഭാ ഉപദേശക സമിതി ചെയര്മാന് അഡ്വ. വി. കെ മുഹമ്മദ്, ശ്രീ ബി. ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവാസി സംഗമം നടത്തിപ്പിനായുള്ള സ്വാഗത സംഘവും രൂപീകരിച്ചു. കുവൈറ്റ് ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് യോഗം ആരംഭിച്ചത്.
പ്രവാസിസംഗമം സ്വാഗതസംഘം
മുഖ്യരക്ഷാധികാരി കേരളാമുഖ്യമന്ത്രി പിണറായി വിജയൻ, രക്ഷാധികാരികള്‍ – എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ലുലുഗ്രൂപ്പ് ചെയര്മാന് എം. എ. യൂസഫലി, അടൂര്‍ പ്രകാശ് എം. പി., . വി. ജോയി എം.എല്‍.എ., ചെയര്മാന് കെ. ജി. ബാബുരാജന് (ചെയര്മാന്, ബി.കെ.ജി.എച്ച്. ബഹറിന്‍) വൈസ് ചെയര്മാന്മാര് : കെ. മുരളീധരന് (എം.ഡി., മുരള്യ ഫൗണ്ടേഷന്), ഡോ. കെ. സുധാകരന്, ജനറല്‍ കണ്‍വീനര്‍ : ഡോ. എ. വി. അനൂപ് (മാനേജിംഗ് ഡയറക്ടര്‍, എ.വി.എ. ഗ്രൂപ്പ്) ചീഫ് കോ-ഓര്‍ഡിനേറ്റര്‍ : എം.കെ.രാജന്, കണ്‍വീനര്‍ : ബി. ജയപ്രകാശ് സെക്രട്ടറിമാര്‍: .കെ.കെ. കൃഷ്ണാനന്ദ ബാബു, വി.കെ. മുഹമ്മദ്, ജി.സി.സി. കോ-ഓര്‍ഡിനേറ്റര്‍ : അനില്‍ തടാലില്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ – കെ.റ്റി. സുകുമാരന്‍, സത്യന് പന്തത്തല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: