തൃശ്ശൂര്‍: കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്. ചാവക്കാട് നഗരസഭ കൗണ്‍സില്‍ ഈ മാസം 20 ന് കൂടിയാകും തീരുമാനമെടുക്കുക.
നേരത്തെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നു. ബിനോയിയുടെ മകന് ജോലി ഉറപ്പാക്കുമെന്ന് വീട്ടിലെത്തിയ മന്ത്രി ആര്. ബിന്ദുവും അറിയിച്ചു.
നഗരസഭയുടെ ലൈഫ് പട്ടികയില്‍ ബിനോയിയുടെ കുടുംബമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അടിയന്തര കൗണ്‍സില്‍ കൂടി വീടനുവദിക്കാനാണ് നഗരസഭയുടെ നീക്കം.
ബിനോയിയുടെ മൂത്തമകന് രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. പ്രവാസി മലയാളി വ്യവസായികള്‍ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: