Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണീര്‍ മഴയത്ത്… പ്രതീക്ഷ അസ്തമിച്ച് അഞ്ച് കുടുംബങ്ങള്‍

Janmabhumi Online by Janmabhumi Online
Jun 15, 2024, 01:03 am IST
in Kerala
സുമേഷിന്റെ മൃതദേഹത്തിനരികെ മകള്‍ അവനി

സുമേഷിന്റെ മൃതദേഹത്തിനരികെ മകള്‍ അവനി

FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: കുവൈറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ കൊല്ലം ജില്ലയില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്ന കടവൂര്‍ മതിലില്‍ കന്നിമൂലയില്‍ വീട്ടില്‍ സുന്ദരന്‍പിള്ള- ശ്രീകുമാരി ദമ്പതികളുടെ മകന്‍ സുമേഷ് എസ് പിള്ള (38), ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഉമറുദ്ദീന്‍-ശോഭിത ദമ്പതികളുടെ മകന്‍ ഷെമീര്‍ (31), വെളിച്ചിക്കാല വടകോട് വിളയില്‍ ഉണ്ണൂണ്ണി- കുഞ്ഞമ്മ ദമ്പതികളുടെ മകന്‍ വി.ഒ. ലൂക്കോസ് (സാബു-48), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര വടക്ക് ആലുംതറമുക്ക് കളത്തില്‍ വടക്കേത്തറയില്‍ ബേബിക്കുട്ടി- ഹില്ലാരിബേബി ദമ്പതികളുടെ മകന്‍ ഡെന്നിബേബി(33), പുനലൂര്‍ നരിക്കല്‍ സാജന്‍ വില്ലയില്‍ ജോര്‍ജ് പോത്തന്‍- വത്സമ്മ ദമ്പതികളുടെ മകന്‍ സാജന്‍ ജോര്‍ജ് (29) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെ നാലുപേരുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു. ഡെന്നി ബേബിയുടെ കുടുംബം വര്‍ഷങ്ങളായി മുംബൈയില്‍ സ്ഥിര താമസമാക്കിയതിനാല്‍ മൃതദേഹം മുംബൈയിലേക്കാണ് എത്തിച്ചത്. സുമേഷിന്റെ മൃതദേഹം വീട്ടുവളപ്പിലും ഷെമീറിന്റേത് താമരക്കുളം കല്ലൂര്‍ ജുമാമസ്ജിദില്‍ മൃതദേഹം സംസ്‌കരിച്ചു. വി.ഒ. ലൂക്കോസിന്റെയും സാജന്റെയും സംസ്‌കാരം ഇന്ന് നടക്കും.

ലൂക്കോസിന്റെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ച് പ്രാര്‍ത്ഥനയ്‌ക്ക് ശേഷം കൊട്ടിയം കിംസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴുമണിയോടെ ആശുപത്രിയില്‍ നിന്ന് പുറത്തെടുക്കുന്ന മൃതദേഹം എട്ടുമണിയോടെ വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനത്തിനു ശേഷം ഉച്ചയോടെ വെളിച്ചിക്കാല എബനേസര്‍ സഭയുടെ പൂയപ്പള്ളിയിലുള്ള സെമിത്തേരിയില്‍ സംസ്‌കരിക്കും. സാജന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് നടക്കും.

നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് സുമേഷിന്റെ വിയോഗത്തോടെ അസ്തമിച്ചത്. 16 വര്‍ഷം മുന്‍പാണ് സുമേഷ് പ്രവാസ ജീവിതം തെരഞ്ഞെടുത്തത്. തുടര്‍ന്ന് അടുത്തിടെയാണ് പഴയ വീടിനു പകരം ഒരു വീട് നിര്‍മിച്ചത്. കഴിഞ്ഞ ഓണത്തിനാണ് അവസാനമായി നാട്ടിലെത്തിയത്. ഈ ഓണത്തിന് വരാനിരിക്കെയാണ് അന്ത്യം. കുരീപ്പുഴ സ്വദേശിനി രമ്യയാണ് ഭാര്യ. മകള്‍ അവനി (5).

അച്ഛന്റെയും ഇളയ സഹോദരന്റെയും അടുത്തു തന്നെ തനിക്കും വീട് ഒരുക്കണമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് ഷെമീര്‍ വിടപറഞ്ഞത്. ഷെമീറിന്റെ വിയോഗവാര്‍ത്ത അറിയിച്ചപ്പോഴേക്കും ഭാര്യ സുറുമി ബോധമറ്റു വീണു. ഓയൂര്‍ സ്വദേശിയായ ഷെമീര്‍ പിതാവ് ഉമറുദ്ദീന്‍ രണ്ടാമതു വിവാഹം കഴിച്ചതോടെയാണ് ഓയൂരില്‍ നിന്ന് ആനയടിയിലേക്ക് താമസം മാറ്റിയത്. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ഷെമീര്‍ കുടുംബത്തിന്റെ സ്വപ്‌നങ്ങളുമായാണ് വിദേശത്ത് എത്തിയത്.

വി.ഒ. ലൂക്കോസിന്റെ (സാബു-48) മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ തര്‍ന്നിരിക്കുകയാണ് ഭാര്യ ഷൈനിയും രണ്ട് മക്കളും. പള്ളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളില്‍ പ്ലസ്ടുവിനുപഠിച്ചിരുന്ന മൂത്തമകള്‍ ലിഡിയ ഉന്നത വിജയം നേടിയിരുന്നു. ഇളയമകള്‍ ലോയിസ് ഇതേ സ്‌കൂള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു.

നഴ്‌സിങ് പഠനം ആഗ്രഹിക്കുന്ന ലിഡിയക്ക് ബെംഗളൂരുവില്‍ ഇന്നലെ എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടായിരുന്നു. അതിനായി ഷൈനിയും മകളും യാത്ര തിരിക്കാന്‍ ഇരിക്കെയാണ് ദുരന്തവാര്‍ത്ത എത്തിയത്. ഉന്നത വിജയം നേടിയ മകള്‍ക്ക് സമ്മാനമായി വാങ്ങിയ മൊബൈല്‍ ഫോണുമായി സാബു രണ്ടാഴ്ചയ്‌ക്കു ശേഷം വരേണ്ടതായിരുന്നു.

ഇന്നലെ വൈകിട്ട് 3.45ഓടെ പുനലൂര്‍ നരിക്കല്‍ വാഴവിള സാജന്‍ വില്ലയില്‍ സാജന്‍ ജോര്‍ജിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പുനലൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 10.30 ന് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്‌ക്കും. ഉച്ചയ്‌ക്ക് ഒന്നരയോടെ നരിക്കല്‍ ബഥേല്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. സാജന്‍ ജോര്‍ജിന്റെ ഏക സഹോദരി ഇന്നലെ രാത്രിയിലാണ് മെല്‍ബണില്‍ നിന്നും നാട്ടിലെത്തിയത്.

ഒന്നരമാസം മുന്‍പാണ് 29 കാരനായ സാജന്‍ ജോലിക്കായി കുവൈത്തിലേക്ക് പോയത്. അടൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ അസി. പ്രൊഫസറായി ജോലി ചെയ്യുന്നതിനിടെയാണ് എംടെക് യോഗ്യതയുള്ള സാജന് കുവൈറ്റില്‍ ജോലി ശരിയായത്. ആദ്യ ശമ്പളം ലഭിച്ചപ്പോള്‍ അച്ഛന് അയച്ചു നല്കിയിരുന്നു. മകന്‍ രക്ഷപ്പെട്ടതിന്റെ ആഹ്ലാദത്തിലായിരുന്നു കുടുംബം. എന്നാല്‍, സന്തോഷത്തിന് ദിവസങ്ങള്‍ മാത്രമായിരുന്നു ആയുസ്. ഏഴാംനാള്‍ കുവൈത്തില്‍ നിന്ന് എത്തിയത് സാജന്റെ ദാരുണ മരണവാര്‍ത്ത.

ഡെന്നിബേബിയുടെ കുടുംബം വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. പിതാവ് ബേബിക്കുട്ടി അമ്മയെ കാണാന്‍ നാട്ടിലെത്തിയപ്പോഴാണ് മകന്റെ മരണം അറിയുന്നത്. കുവൈറ്റില്‍ നാലുവര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന ഡെന്നിബൈബി വര്‍ഷം തോറും അവധിയില്‍ മുംബൈയില്‍ എത്താറുണ്ട്. അവധിക്ക് എത്തുമ്പോള്‍ നാട്ടിലുള്ള അമ്മൂമ്മ ലക്ഷ്മിക്കുട്ടിയെയും മറ്റു ബന്ധുക്കളെയും കാണാന്‍ കരുനാഗപ്പള്ളിയിലും മാതാവിന്റെ കുടുംബവീടായ കൊല്ലത്തും എത്താറുണ്ടായിരുന്നു.

Tags: Kuwait tragedy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സജു വര്‍ഗീസിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
Kerala

സജു വര്‍ഗീസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

ലൂക്കോസിന്റെ മൃതദേഹത്തിനരികെ കരഞ്ഞ് തളര്‍ന്നിരിക്കുന്ന ഭാര്യ ഷൈനിയും മക്കള്‍ ലിഡിയയും ലോയിസും
Kerala

ലൂക്കോസിനും സാജനും കണ്ണീരോടെ വിട

Kerala

ദുരന്തമുഖത്തും രാഷ്‌ട്രീയവുമായി മുഖ്യമന്ത്രി; മന്ത്രിക്ക് കുവൈറ്റ് യാത്രാനുമതി നിഷേധിച്ചത് ഔചിത്യമില്ലായ്മയെന്ന്

കുവൈറ്റ് ദുരന്തത്തില്‍ മരണപ്പെട്ട പുലാമന്തോള്‍ തിരുത്തിയില്‍ 
ബാഹുലേയന്റെ മൃതശരീരം നാട്ടിലെത്തിച്ചപ്പോള്‍
Kerala

കണ്ണീരടക്കാനാകാതെ നാട്; മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

Kerala

കേന്ദ്ര സര്‍ക്കാര്‍ ശരിയായി ഇടപെട്ടു: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies