ന്യൂദല്‍ഹി: മോദിയുടെയും ഭാരതീയ സംസ്കാരത്തിന്റെയും സവിശേഷതയായ കൂപ്പുകൈ കടംവാങ്ങി ഇറ്റലിയിലെ ജോര്‍ജ്ജിയ മെലനി. ജി-7 ഉച്ചകോടിയ്ക്കെത്തുന്ന പല ലോകനേതാക്കളെയും കൂപ്പുകൈയോടെ സ്വീകരിക്കുന്ന ജോര്‍ജ്ജിയ മെലനിയുടെ ഫോട്ടോകള്‍ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഭാരതീയശൈലിയായ കൂപ്പുകൈ മോദി വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോഴും ഇന്ത്യയിലും കാര്യമായി ഉപയോഗിക്കാറുണ്ട്. മോദിയെ ഏറെ ആരാധിക്കുകയും ആദരവ് പുലര്‍ത്തുകയും ചെയ്യുന്ന നേതാവാണ് ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലനി. അതിഥികളെ സ്വാഗതം ചെയ്യുന്ന ഇന്ത്യയുടെ കൂപ്പുകൈയും നമസ്തെയും പ്രസിദ്ധമാണ്. അതുപോലെ ലോകപ്രശസ്തമാണ് കൂപ്പുകൈയോടെയുള്ള മോദിയുടെ ചിത്രവും.
ഇന്ത്യയില്‍ മോദി ന്യൂനപക്ഷ വര്‍ഗ്ഗീയതയോടും തീവ്രവാദത്തോടും ശക്തമായ നിലപാട് എടുക്കുന്നതു പോലെ ജോര്‍ജ്ജിയ മെലനി ഇറ്റലിയിലും വര്‍ഗ്ഗീയതയോടും ഇസ്ലാമിക തീവ്രവാദത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്ന നേതാവാണ്. ജോര്‍ജ്ജിയ മെലനിയുടെ ക്ഷണപ്രകാരമാണ് മോദി ഇറ്റലിയിലേക്ക് പോകുന്നത്. ജി-7 ഉച്ചകോടിയില്‍ 11ാം തവണയാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഇത് ആഗോളരാഷ്ട്രീയത്തില്‍ ഇന്ത്യയ്ക്കുള്ള പ്രാധാന്യത്തിന്റെ സൂചനയാണ്. ഇന്ത്യ ജി-7ല്‍ അംഗമല്ല. എന്നിട്ടും ഇന്ത്യയ്ക്ക് ക്ഷണം ലഭിക്കുകയാണ്. ഇത് മോദിയുടെയും ഇന്ത്യയുടെയും ലോകനേതാക്കളുടെ മേലുള്ള സ്വാധീനത്തിന്റെ സൂചനയാണ്. ജോര്‍ജ്ജിയ മെലനിയുടെ ക്ഷണപ്രകാരം ഇറ്റലിയിലേക്കുള്ള യാത്ര മോദിയുടെ ആദ്യ യാത്രയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: