ചേര്‍ത്തല: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം ഗ്രാമ വിജയ് യാത്ര എന്ന പേരില്‍ കാമ്പയിന് സംഘടിപ്പിക്കാന്‍ ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ആഗസ്ത് 10ന് വിജയ് യാത്ര ആരംഭിക്കും. സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി എല്ലാ അസംബ്ലി മണ്ഡലങ്ങളെയും രണ്ടായി തിരിച്ച് കമ്മിറ്റികള്‍ രൂപീകരിക്കും. എല്ലാ ജില്ലാ കമ്മിറ്റികളും ഈ മാസം 30 നകം ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മണ്ഡലങ്ങള്‍ക്ക് കൈമാറും.
ജൂലൈ 31നകം എല്ലാ മണ്ഡലം കമ്മിറ്റികളും പഞ്ചായത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് അവലോകനവും എന്‍ഡിഎ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും യോഗം വിലയിരുത്തി. തുടര്‍ച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും അഡ്വ. ജോര്‍ജ് കുര്യനും യോഗം അഭിനന്ദനം അറിയിച്ചു. എന്‍ഡിഎ സംവിധാനം വിപുലമാക്കി കൂട്ടായ ശ്രമത്തിലൂടെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയം വരിക്കുക എന്നതാണ് ലക്ഷ്യമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
നേതാക്കളായ കെ. പത്മകുമാര്‍, തമ്പി മേട്ടുതറ, കെ.എ. ഉണ്ണികൃഷ്ണന്, എ.എന്‍. അനുരാഗ്, പൈലി വാത്യാട്ട്, അഡ്വ. പി.എസ്. ജ്യോതിസ്, അജി എസ്.ആര്.എം, തഴവ സഹദേവന്, എ.ബി. ജയപ്രകാശ്, ഇ.എസ്. ഷീബ, അനീഷ് പുല്ലുവേലി, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി. തങ്കപ്പന് സ്വാഗതവും അഡ്വ. സംഗീത വിശ്വനാഥന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: