തിരുവനന്തപുരം: ഓണ്‍ലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകളില്‍ നഷ്ടമായത് 197.62 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഓണ്‍ലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ചെറുക്കാനുള്ള സൈബര്‍ െ്രെകം ഹെല്പ് ലൈന്‍ നമ്പരായ 1930 ല്‍ 2024 ഏപ്രില്‍ വരെ 13,239 പരാതികളാണ് ലഭിച്ചത്.
ആകെ 197.62 കോടി രൂപയുടെ തട്ടിപ്പാണ് ഈ പരാതികള്‍ വഴി നഷ്ടപ്പെട്ടതായി കണക്കാക്കിയിട്ടുള്ളത്. അതില്‍ 29.49 കോടി രൂപ വീണ്ടെടുക്കാനായി. തട്ടിപ്പുമായി ബന്ധപ്പെട്ട 10,094 ബാങ്ക് അക്കൗണ്ടുകളും 7290 സിം കാര്‍ഡുകളും 10,418 ഉപകരണങ്ങളും 7,126 വെബ്സൈറ്റുകളും 3,900 സാമൂഹ്യമാധ്യമ പ്രൊഫൈലുകളും 476 മൊബൈല്‍ ആപ്ലിക്കേഷനുകളും നിര്‍വീര്യമാക്കി.
മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ അംഗീകൃത ഏജന്റുമാരെ സ്വാധീനിച്ച് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് സൈബര്‍ തട്ടിപ്പുകാര്‍ക്ക് നല്കുന്ന കര്‍ണാടക സ്വദേശിയെ മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും 40,000ത്തിലധികം സിം കാര്‍ഡുകളും നൂറോളം മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
സൈബര്‍ ഡിവിഷന്റെ കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ 2023-2024 ല്‍ ചൈല്‍ഡ് പോണോഗ്രാഫി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് ഹണ്ടുകള്‍ നടത്തി.
1,892 സെര്‍ച്ചുകളിലൂടെ 704 ഡിവൈസുകള്‍ പിടികൂടുകയും 357 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 31 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: