കൊല്‍ക്കത്ത: മോദി മൂന്നാം വട്ടവും അധികാരമേറ്റത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മമത തന്റെ മുറിയിലെ ലൈറ്റുകളെല്ലാം അണച്ച് ഇരുട്ടില്‍ ഇരുന്നാണ് ആത്മരോഷം പ്രകടിപ്പിച്ചത്. അത്രക്കുണ്ട് അധികാരനഷ്ടം മൂലം അവര്‍ക്കുണ്ടായ നിരാശ. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം സാഗരിക ഘോഷാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. സത്യപ്രതിജ്ഞാ ചടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോദിക്ക് ആശംസകള്‍ അറിയിക്കാനും അവര്‍ തയ്യാറായില്ല.
ഭാവിയില്‍ ഇന്‍ഡി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചേക്കുമെന്നും അവര്‍ നേരത്തെ സൂചന നല്‍കിയിരുന്നു.
ഇന്‍ഡി സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നില്ലെങ്കില്‍, അത് നാളെ അത് ചെയ്യില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. അവസരത്തിനായി നമുക്ക് കാത്തിരിക്കാമെന്നാണ് അ്ണികളോട് മമത കഴിഞ്ഞ ദിവസം പറഞ്ഞത്.
മമതയുടെ നിലപാടിനെ ബിജെ.പി രൂക്ഷമായി വിമര്‍ശിച്ചു. ‘മുഖ്യമന്ത്രി ലൈറ്റുകള്‍ അണച്ചപ്പോള്‍ അവരുടെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും അവരെ പിന്നില്‍ നിന്ന് തള്ളിയിട്ടോ എന്ന് ഒന്ന് അന്വേഷിക്കണമെന്ന് സാഗരികയോട് ബി.ജെ.പി മേധാവി സുകാന്ത മജുംദാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: