മലപ്പുറം :ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് മരിച്ചു. തിരൂര്‍ പൂക്കയില്‍ ആണ് സംഭവം. യുവാവ് ഓടിച്ചിരുന്ന ബൈക്ക് കാറിനെ മറികടക്കവെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെന്നി വീഴുകയായിരുന്നു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കല്‍ സ്വദേശി നെടുവഞ്ചേരി വീട്ടില്‍ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
മറ്റൊരു സംഭവത്തില്‍ ചെറുവത്തൂരില്‍ ബസ്റ്റാന്‍ഡില്‍ സ്വകാര്യ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ(50)യാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ് പിന്നിലോട്ട് എടുക്കുന്നത് കണ്ട് ഇവര്‍ മുന്‍വശത്ത് കൂടെ മറികടക്കുമ്പോള്‍ ബസ് മുന്നോട്ടെടുക്കുകയും അടിയില്‍പ്പെടുകയുമായിരുന്നു.
ഫൗസിയയ്ക്കൊപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: