- അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം
- വിശദവിവരങ്ങള്‍ https://afcat.cdac.in ല്‍
- ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 28 വരെ
- സെലക്ഷന് എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന് ടെസ്റ്റ് വഴി
- തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2025 ജൂലൈയില്‍ തുടങ്ങും
വ്യോമസേനയില്‍ ഫ്ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍ ആന്റ് നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചുകളില്‍ കമ്മീഷന്‍ഡ് ഓഫീസറാകാന്‍ അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അവസരം. എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന് ടെസ്റ്റ് (അഫ്കാറ്റ്) 02/2024/എന്‍സിസി സ്പെഷ്യല്‍ എന്‍ട്രി വഴിയാണ് സെലക്ഷന്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലന കോഴ്സുകള്‍ 2025 ജൂലൈയില്‍ ആരംഭിക്കും. ആകെ 304 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്സൈറ്റുകളില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ബ്രാഞ്ചുകളും ഒഴിവുകളും: അഫ്കാറ്റ് എന്‍ട്രി-ഫ്ളൈയിങ് ബ്രാഞ്ച്- പുരുഷന്മാര് 18, വനിതകള്‍ 11 (ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്), ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍), പുരുഷന്മാര്-എഇ (എല്‍) 88, എഇ (എം) 36, വനിതകള്‍ എഇ (എല്‍) 23, എഇ (എം) 9. ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍)- പുരുഷന്മാര്- വെപ്പണ്‍ സിസ്റ്റംസ് (ഡബ്ല്യുഎസ്) ബ്രാഞ്ച് 14, അഡ്മിന് 43, എല്‍ജിഎസ് 13, അക്കൗണ്ട്സ് 10, എഡ്യൂക്കേഷന്‍ 7, മെറ്റ് 8. വനിതകള്‍- വെപ്പണ്‍ സിസ്റ്റംസ് ബ്രാഞ്ച് 3, അഡ്മിന് 11, എല്‍ജിഎസ് 4, അക്കൗണ്ട്സ് 2, എഡ്യൂക്കേഷന്‍ 2, മെറ്റ് 2.എന്‍സിസി സ്പെഷ്യല്‍ എന്‍ട്രി വഴി ഫ്ളൈയിങ് ബ്രാഞ്ചില്‍ സിഡിഎസ്ഇ ഒഴിവുകളുടെ 10% സീറ്റുകളിലും അഫ്കാറ്റ് ഒഴിവുകളുടെ 10% സീറ്റുകളിലും നിയമനം ലഭിക്കും.
ഫ്ളൈയിങ് ബ്രാഞ്ച് ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന് ഓഫീസര്‍മാരുടെ സേവന കാലയളവ് 14 വര്‍ഷമാണ്. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍ ആന്റ്നോണ് ടെക്നിക്കല്‍) എസ്എസ്സി ഓഫീസര്‍മാരുടെ കാലാവധി 10 വര്‍ഷമാണെങ്കിലും സേവന മികവ് പരിഗണിച്ച് നാല് വര്‍ഷം കൂടി നീട്ടിക്കിട്ടാവുന്നതാണ്. അതേസമയം മെരിറ്റടിസ്ഥാനത്തില്‍ അനുയോജ്യമായവരെ പെര്‍മനന്റ് കമ്മീഷന് പരിഗണിക്കും.
ഫ്ളൈയിങ് ബ്രാഞ്ചിലേക്ക് 2025 ജൂലൈ ഒന്നിന് 20-24 വയസുവരെയും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍ ആന്റ് നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് 20-26 വയസുവരെയും പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ബിരുദക്കാര്‍ക്കാണ് അവസരം. ഫ്ളൈയിങ് ബ്രാഞ്ചിലേക്ക് പ്രാബല്യത്തിലുള്ള അംഗീകൃത കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സുള്ളവര്‍ക്ക് പ്രായപരിധി 26 വയസാണ്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും. ജൂണ്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എയര്‍ഫോഴ്സ് അക്കാഡമി ഹൈദ്രാബാദില്‍ 2025 ജൂലൈ ആദ്യവാരം പരിശീലനം തുടങ്ങും. ഫ്ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കല്‍ വിഭാഗങ്ങള്‍ക്ക് 62 ആഴ്ചത്തെയും ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിന് 52 ആഴ്ചത്തെയും പരിശീലനമാണ് ലഭിക്കുക. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ഫ്ളൈയിങ് ഓഫീസര്‍ പദവിയില്‍ 56100-177500 രൂപ ശമ്പള നിരക്കില്‍ കമ്മീഷന്‍ഡ് ഓഫീസറായി നിയമിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: