ന്യൂദല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ഞായറാഴ്ച അധികാരമേല്‍ക്കുമെന്നു സൂചന. രാഷ്ട്രപതി ഭവനില്‍ ഒന്‍പതിന് വൈകിട്ട് ആറിന് ചടങ്ങ് നടത്താന്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടായേക്കും.
എന്‍ഡിഎ എംപിമാരുടെ ആദ്യ യോഗം ഇന്ന് രാവിലെ പതിനൊന്നിന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചേരും. എന്‍ഡിഎയുടെ ഭാഗമായ എല്ലാ കക്ഷികളുടെയും എംപിമാരും യോഗത്തില്‍ പങ്കെടുക്കും. എന്‍ഡിഎയുടെ രാജ്യസഭാ എംപിമാരും മറ്റു നേതാക്കളും യോഗത്തിലെത്തും. യോഗത്തില്‍ മുന്നണിയുടെ നേതാവായി നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കും. തുടര്‍ന്ന് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നരേന്ദ്ര മോദി പിന്തുണക്കത്ത് കൈമാറും.
വകുപ്പു വിഭജനം അടക്കമുള്ള ചര്‍ച്ചകളും തുടരുകയാണ്. പതിവുപോലെ, മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും ഒറ്റക്കെട്ടായി മന്ത്രിസഭാ ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുകയാണ് എന്‍ഡിഎ നേതൃത്വം. വെള്ളി, ശനി ദിവസങ്ങള്‍ കൊണ്ട് മന്ത്രിസഭ സംബന്ധിച്ച അന്തിമ ധാരണയിലെത്താനാണ് എന്‍ഡിഎ നേതാക്കളുടെ തീരുമാനം.
ജാതി സെന്‍സസ് നടത്തണം, അഗ്നിവീര്‍ നിര്‍ത്തണം, സുപ്രധാന വകുപ്പുകള്‍ നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ എന്‍ഡിഎ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടെന്ന വ്യാജവാര്‍ത്തകള്‍ പരക്കുമ്പോഴും ബിജെപി, എന്‍ഡിഎ നേതൃത്വം ഇത്തരം വിഷയങ്ങളില്‍ നിന്ന് അകലം പാലിച്ച് സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ വേഗത്തിലാക്കുകയാണ്.
ഒന്‍പതിന് ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ അന്ന് നടത്താന്‍ ആലോചിക്കുന്ന സാഹചര്യത്തില്‍ ചന്ദ്രബാബു നായിഡു 12ലേക്ക് സത്യപ്രതിജ്ഞ മാറ്റിവച്ചിട്ടുണ്ട്.
ടിഡിപി, ജെഡിയു, എല്‍ജെപി, ജെഡിഎസ്, ആര്‍എല്‍ഡി തുടങ്ങിയ ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട വകുപ്പുകളും മന്ത്രിസ്ഥാനങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ എന്‍ഡിഎ നേതാക്കള്‍ സജീവമാക്കിയിട്ടുണ്ട്. ബിജെപിയുടെ കൈവശമുള്ള പ്രധാന വകുപ്പുകളിലെ മന്ത്രിമാര്‍ ആരാവണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടി ദേശീയ നേതൃത്വവും ആരംഭിച്ചു. ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ ഘടകകക്ഷികള്‍ക്ക് എട്ടു മന്ത്രിസ്ഥാനമാണ് നല്‍കിയത്.
രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ ഏഴു ഘടകകക്ഷി നേതാക്കളാണ് മന്ത്രിമാരായിരുന്നത്. മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ പത്തു മുതല്‍ പന്ത്രണ്ട് പേര് വരെ ഘടകകക്ഷി മന്ത്രിമാരുണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: