ഗാന്ധിധാം: ഗുജറാത്തിലെ കച്ച് തീരത്തു നിന്ന്, അന്താരാഷ്ട്ര വിപണിയില്‍ 130 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തി. കൊക്കെയ്ന്‍ അടങ്ങിയ 13 പായ്ക്കറ്റുകളാണ് ഭീകരവിരുദ്ധ സ്ക്വാഡിന്റേയും പ്രത്യേക അന്വേഷണ സംഘത്തിന്റേയും സംയുക്ത തിരച്ചിലില്‍ കണ്ടെത്തിയത്. പായ്ക്കറ്റ് ഓരോന്നിനും ഒരു കിലോ ഭാരം വരും.
പിടിക്കപ്പെടാതിരിക്കുന്നതിനായി ലഹരികടത്തുകാര്‍ കൊക്കെയ്ന്‍ കച്ച് ജില്ലയിലെ ഗാന്ധിധാമിന് അടുത്തുള്ള കടല്‍ത്തീരത്ത് ഒളിപ്പിച്ചതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്ന് കച്ച് ഈസ്റ്റ് ഡിവിഷന് എസ്പി സാഗര്‍ ബഗ്മര്‍ പറഞ്ഞു. എട്ടു മാസത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഭീകര വിരുദ്ധ സ്ക്വാഡ് എസ്പി സുനില്‍ ജോഷി പറഞ്ഞു. കഴിഞ്ഞ സപ്തംബറിലും ഇതേ സ്ഥലത്തു നിന്ന് 800 കോടി വിലമതിക്കുന്ന 80 കൊക്കെയ്ന്‍ പായ്ക്കറ്റുകള്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: