തിരുവനന്തപുരം: ജീവാനന്ദം പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു. മെഡിസെപ്പിന് ശേഷം ജീവനക്കാരില്‍ നിന്നും നിശ്ചിത തുക ഈടാക്കുന്ന ജീവാനന്ദം എന്ന പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ചചെയ്യാതെ ഏകപക്ഷീയമായി നടപ്പാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ജീവനക്കാര്‍ക്ക് മൂന്ന് ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിലവിലുണ്ട്. കൂടാതെ വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ജീവനക്കാര്‍ സ്വമേധയ അംഗങ്ങളായിട്ടുണ്ട്. പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പടെ ജീവനക്കാര്‍ക്ക് നിലവിലെ അടിസ്ഥാന ശമ്പളത്തില്‍ നിന്നും 10 ശതമാനം സര്‍ക്കാര്‍ പെന്ഷന് ഫണ്ടിലേക്ക് മാറ്റി വെയ്ക്കുന്നുണ്ട്. ജീവാനന്ദം പദ്ധതി നടപ്പാക്കുമ്പോള്‍ എന്‍പിഎസ് ജീവനക്കാര്‍ വീണ്ടും ദുരിതത്തിലാകും.
സര്‍ക്കാര്‍ ജീവനക്കാരുടെ ഭാവി ജീവിതം സുരക്ഷിതമാക്കിയിട്ടുള്ള നിലവിലെ പെന്ഷന് പദ്ധതി അട്ടിമറിയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്കുന്നും സംഘ് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: