ബലിയ(ഉത്തര്‍ പ്രദേശ്): കൈത്തോക്ക് ഉണ്ടാക്കിയിരുന്ന ഉത്തര്‍ പ്രദേശില്‍ ഇന്ന് ബ്രഹ്മോസ് മിസൈലുകളും പീരങ്കിയുണ്ടകളും നിര്‍മ്മിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
2017ല്‍ ജനങ്ങള്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി നിയോഗിച്ചു. നാട്ടില്‍ അദ്ദേഹം അച്ചടക്കം കൊണ്ടുവന്നു. മാഫിയകള്‍ ആയുധം താഴെ വച്ചു. പാവങ്ങളുടെ ഭൂമി കൈയേറാന്‍ ഇന്ന് ഒരാള്‍ക്കും ധൈര്യമില്ല. പൂര്‍വാഞ്ചല്‍ മേഖലയെ മാഫിയാമുക്തമാക്കി. മാഫിയകള്‍ക്കും ഗുണ്ടകള്‍ക്കും വേണ്ടി കൈത്തോക്കുകള്‍ നിര്‍മിച്ചിരുന്ന നാട്ടിലിന്ന് പ്രതിരോധ സേനയ്ക്കുവേണ്ടി ബ്രഹ്മോസ് മിസൈലുകള്‍ നിര്‍മ്മിക്കുന്നു, ബലിയയിലെ എന്‍ഡിഎ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.
യോഗി സര്‍ക്കാരിന് മുമ്പ് ഉത്തര്‍പ്രദേശില്‍ വാഹനമോഷ്ടാക്കളുടെ കാലമായിരുന്നു. മോദി-യോഗി ഇരട്ട എന്ജിന് സര്‍ക്കാര്‍ വന്നതോടെ ഇവിടെ വാഹനനിര്‍മ്മാണത്തിന്റെ കേന്ദ്രമാണ്. അറവുശാലകളുടെ സ്ഥാനത്ത് ഇന്ന് ഗോശാലകള്‍ വന്നിരിക്കുന്നു. എസ്പി ഭരിക്കുമ്പോള്‍ റംസാന് കറണ്ട് നല്‍കും, ജന്മാഷ്ടമിക്ക് കട്ട് ചെയ്യും. ബിജെപി വന്നപ്പോള്‍ കറണ്ട് എല്ലാവര്ക്കും എല്ലായിടത്തും എല്ലായ്പോഴും കിട്ടുന്ന കാലമായി.
കോണ്‍ഗ്രസ് പിന്നാക്ക വിരുദ്ധ പാര്‍ട്ടിയാണ്. കര്‍ണാടകത്തിലും ഹൈദരാബാദിലും നാലും അഞ്ചും ശതമാനം സംവരണമാണ് ഇവര്‍ മുസ്ലീങ്ങള്‍ക്ക് നല്‍കിയത്. അവര്‍ നിയമവിരുദ്ധമായി മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയവരാണ്, അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ പാകിസ്ഥാന്റെ കൈയില്‍ ആറ്റം ബോം
ബുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുകയാണ്. രാഹുല്‍ ബാബ ഞങ്ങള്‍ ബിജെപിക്കാരാണ്. ആറ്റം ബോംബിനെ പേടിക്കുന്നവരല്ല. പിഒകെ ഭാരതത്തിന്റേതാണെന്നത് ഞങ്ങളുടെ നിലപാ
ടാണ്, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: