ബംഗ്ലാദേശിലെ ചിറ്റഗോംഗ് (ചാറ്റോഗ്രാം) നഗരവും മ്യാന്മറിന്റെ ഒരു ഭാഗവും ചേര്‍ത്ത് ഒരു പുതിയ ക്രിസ്തുരാജ്യം ഉണ്ടാക്കാന്‍ ഒരു വിദേശരാജ്യം ശ്രമിച്ചുവെന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ വെളിപ്പെടുത്തലില്‍ ജാഗരൂകരായി ഇന്ത്യ. ഒരു വെള്ളക്കാരുടെ രാജ്യമാണ് ഇത് സംബന്ധിച്ച് തന്നോട് പറഞ്ഞതെന്നാണ് ഷേഖ് ഹസീന വെളിപ്പെടുത്തിയത്. ബംഗ്ലാദേശില്‍ ഒരു സൈനികത്താവളം നിര്‍മ്മിക്കാനുള്ള ആഗ്രഹവും ഈ രാജ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഏത് രാജ്യമാണെന്ന് ഷേഖ് ഹസീന വെളിപ്പെടുത്തിയിട്ടില്ല.
ബംഗ്ലാദേശില്‍ ചൈനയ്ക്ക് ഒരു കണ്ണുണ്ടായിരുന്നു. അവിടെ സൈനികത്താവളം സ്ഥാപിക്കണം എന്നതായിരുന്നു ചൈനയുടെ ആഗ്രഹം. എന്നാല്‍ ഷേഖ് ഹസീനയുടെ ഇന്ത്യയോടുള്ള താല്പര്യം കാരണം അത് ഇത് വരെ നടന്നിട്ടില്ല. ഇപ്പോള്‍ വെള്ളക്കാരുടെ രാജ്യത്തിന്റെ ബംഗ്ലാദേശില്‍ ക്രിസ്തുരാജ്യം സ്ഥാപിക്കാനുള്ള നീക്കം ഇന്ത്യയുടെ താല്പര്യങ്ങളെ ഏതെങ്കിലും വിധത്തില്‍ ഹനിക്കുമോ എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ.
മോദിയും ഷേഖ് ഹസീനയും തമ്മില്‍ അഗാധമായ സൗഹൃദം ഉണ്ട്. ഇന്ത്യ കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ ഏകദേശം 800 കോടി ഡോളര്‍ ബംഗ്ലാദേശിന് വായ്പയായി നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശിലെ അഖോറയില്‍ നിന്നും അഗര്‍ത്തലയിലേക്ക് ഒരു റെയില്‍വേ ലൈന്‍ ഇന്ത്യ സ്ഥാപിച്ചിട്ടുണ്ട്. ഈ റെയില്‍ ലൈനിന്റെ 5.46 കിലോമീറ്റര്‍ ഇന്ത്യയിലും 6.78 കിലോമീറ്റര്‍ ബംഗ്ലാദേശിലുമാണ്. 972 കോടി രൂപയാണ് ഇന്ത്യ ഇതിനായി ചെലവഴിച്ചത്. ബംഗ്ലാദേശുമായി വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. ഇന്ത്യ അവിടെ ഡ്രഡ്ജിംഗ് നടത്തിക്കൊടുത്തിട്ടുണ്ട്. ബംഗ്ലാദേശുമായി ഇന്ത്യ എണ്ണ വിതരണത്തിനായി പൈപ്പ് ലൈനും സ്ഥാപിച്ചിട്ടുണ്ട്.
ഏത് വെള്ളരാജ്യമായാലും ബംഗ്ലാദേശില്‍ സൈനികത്താവളം സ്ഥാപിച്ചാല്‍ അത് ഇന്ത്യയ്ക്ക് ഭീഷണിയാകുമോ എന്നാണ് ഇന്ത്യ ചിന്തിക്കുന്നത്. ക്രിസ്തുരാജ്യം സ്ഥാപിക്കാന്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ഭയവും ഇന്ത്യയ്ക്കുണ്ട്.
ബംഗ്ലാദേശികള്‍ക്ക് വിസ കൊടുക്കുന്നത് ഈയിടെ അമേരിക്ക നിരോധിച്ചിരുന്നു. എന്നാല്‍ ഈ പ്രശ്നത്തില്‍ ഇന്ത്യ ഇടപെടുകയും വിസ നിരോധനം പിന്‍വലിക്കാന്‍ അമേരിക്കയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന് കാരണം ഇത്തരം വിസ നിരോധനം ബംഗ്ലാദേശിലെ തീവ്രവാദികളെ സഹായിക്കും എന്ന കാര്യമാണ് അന്ന് ഇന്ത്യ ഉയര്‍ത്തിയത്.
ഈ വെള്ളക്കാരുടെ രാജ്യം അമേരിക്കയാണോ എന്നേ ഇനി അറിയാനുള്ളൂ. എന്തായാലും ബംഗ്ലാദേശിലെ ചിറ്റഗോഗും (ചാറ്റോഗ്രാം) മ്യാന്മറിന്റെ ഒരു പ്രദേശവും ചേര്‍ന്ന് ക്രിസ്തുരാജ്യം രൂപീകരിക്കാന്‍ ഒരു വെള്ളക്കാരുടെ രാജ്യം ശ്രമിക്കുന്നു എന്ന വെളിപ്പെടുത്തല്‍ ഷേഖ് ഹസീന നടത്തിയത് പിന്നില്‍ ഇന്ത്യയോട് കരുതിയിരിക്കാന്‍ ഉള്ള സന്ദേശം കൂടിയാണ്. കാരണം ഇന്ത്യയ്ക്ക് ഏതെങ്കിലും തരത്തില്‍ ആപത്ത് പിണഞ്ഞേക്കും എന്ന ആശങ്ക ഇന്ത്യയുടെ അടുത്ത സുഹൃത്തായ ഷേഖ് ഹസീനയ്ക്കുണ്ട്. അതാകാം ഈ വെളിപ്പെടുത്തല്‍ നടത്താന്‍ കാരണം.
ഇന്ത്യാ ഉപഭൂഖണ്ഡത്തിനരികില് ഒരു ക്രിസ്തുരാജ്യം എന്ന സങ്കല്പം ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ പോലും ഉണ്ടായിട്ടില്ലെന്നിരിക്കെ ഇങ്ങിനെ ഒരു നീക്കത്തിന് പിന്നിലെ ആ അജ്ഞാതമായ വെള്ളക്കാരുടെ രാജ്യത്തിന്റെ ലക്ഷ്യം എന്താണ് എന്നതും ആശങ്കയ്ക്കിടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: