കോഴിക്കോട്: ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങളോട് ആലോചിച്ച ശേഷമാണ് ഈ കാര്യം പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പല വിധത്തിലുളള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, രാജ്യസഭ സീറ്റ് ചര്‍ച്ചകള്‍ ലീഗില്‍ തുടങ്ങിയിട്ടില്ല.
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ ജയിച്ചാല്‍ വയനാട് സീറ്റില്‍ അവകാശ വാദം ഉന്നയിക്കില്ല.അക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: