ന്യൂദല്‍ഹി: മനുഷ്യക്കടത്ത്, സൈബര്‍ തട്ടിപ്പ് സംഘങ്ങളില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലായി ഒന്നിലധികം സ്ഥലങ്ങളില്‍ എന്‍ഐഎയും സംസ്ഥാന പോലീസ് സേനയും സംയുക്തമായി നടത്തിയ വ്യാപകമായ തിരച്ചിലിനെ തുടര്‍ന്നാണ് തിങ്കളാഴ്ച അറസ്റ്റ് നടന്നതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
നിയമപരമായ ജോലി നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ ഇന്ത്യന്‍ യുവാക്കളെ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് കടത്തുന്ന സംഘടിത കടത്ത് സംഘത്തില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി. ‘നിര്‍ബന്ധിത സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്ത് കേസില്‍ ആറ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തിങ്കളാഴ്ച ലോക്കല്‍ പോലീസുമായി സംയുക്ത ഓപ്പറേഷനുകളില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി, ഇത് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാരണമായിയെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വഡോദരയിലെ മനീഷ് ഹിംഗു, ഗോപാല്‍ഗഞ്ചിലെ പ്രഹ്ലാദ് സിംഗ്, തെക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ നബിയാലം റേ, ഗുരുഗ്രാമിലെ ബല്‍വന്ത് കതാരിയ, ചണ്ഡീഗഡിലെ സര്‍താജ് സിംഗ് എന്നിവരാണ് പിടിയിലായത്. എന്‍ഐഎ പ്രസ്താവന പ്രകാരം, എല്ലാ സ്ഥലങ്ങളിലും സംസ്ഥാന പോലീസ് സേനകളുമായും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുമായും ഏജന്‍സി ഏകോപിപ്പിച്ച ഓപ്പറേഷന്‍ നടത്തി.
രേഖകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, കൈയ്യെഴുത്ത് രജിസ്റ്ററുകള്‍, ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍, വ്യാജ വിദേശ തൊഴില്‍ കത്തുകള്‍ തുടങ്ങി നിരവധി കുറ്റകരമായ സാമഗ്രികള്‍ പിടിച്ചെടുത്തു. കൂടാതെ, വിവിധ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസ് സേനകള്‍ 8 പുതിയ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: