ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓരോ ബൂത്തിലും പോള്‍ ചെയ്ത വോട്ടിന്റെ കണക്ക് 48 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിദേശം നല്‍കണമെന്ന ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി.
തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം വിഷയം പരിഗണിക്കാമെന്നും ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് എസ്.സി. ശര്‍മ്മ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വോട്ട് വിവരങ്ങള്‍ അടങ്ങുന്ന ഫോം 17 സി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും ബൂത്ത് തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക് പരസ്യമാക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. 2019 മുതല്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിതെന്ന് ബെഞ്ച് വ്യക്തമാക്കി. ആ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍, ഈ ആവശ്യവും പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: