- അവസരം ജെഇഇ മെയിന്‍ 2024 അഭിമുഖീകരിച്ചിട്ടുള്ളവര്ക്ക്
- ഒഴിവുകള്‍-90; അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം
- വിജ്ഞാപനം: www.joinindianarmy.nic.in ല്‍ ജൂണ്‍ 13 വരെ അപേക്ഷിക്കാം
- സെലക്ഷന് എസ്എസ്ബി ഇന്റര്‍വ്യു വഴി കോഴ്സ് 2025 ജനുവരിയിലാരംഭിക്കും
ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടുകാര്‍ക്ക് കരസേനയില്‍ ടെക്നിക്കല്‍ എന്‍ട്രിയിലൂടെ സൗജന്യ എന്‍ജിനീയറിങ് ബിരുദപഠനത്തിനും ലഫ്റ്റനന്റ് പദവിയില്‍ ജോലി നേടാനും അവസരം. 2025 ജനുവരിയിലാരംഭിക്കുന്ന കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാരായിരിക്കണം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. ജെഇഇ (മെയിന്‍സ്) 2024 അഭിമുഖീകരിച്ചിട്ടുള്ളവരാകണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം. പ്രായം പതിനാറരയ്ക്കും പത്തൊന്‍പതരയ്ക്കും മധ്യേയാവണം.
2005 ജൂലൈ രണ്ടിന് മുമ്പോ 2008 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജൂണ്‍ 13 വരെ അപേക്ഷിക്കാം. കണ്ഫര്മേഷന് ലഭിച്ചതിനുശേഷം റോള്നമ്പറോടുകൂടിയ അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുത്ത് ഒരു അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരി പകര്‍പ്പുകള്‍, 20 പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോകള്‍ സഹിതം സര്‍വ്വീസ് സെലക്ഷന് ബോര്‍ഡ് (എസ്എസ്ബി) മുമ്പാകെ ഇന്റര്‍വ്യുവിന് ഹാജരാവുമ്പോള്‍ കൈവശം കരുതണം. അപേക്ഷയുടെ മറ്റൊരു പകര്‍പ്പ് റഫറന്‍സിനായി സൂക്ഷിക്കാം.
സെലക്ഷന്: മെറിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി 2024 ഓഗസ്റ്റ്/സെപ്റ്റംബറില്‍ നടത്തുന്ന എസ്എസ്ബി ഇന്റര്‍വ്യുവിന് ക്ഷണിക്കും. ജെഇഇ മെയിന്‍സ് 2024 ല്‍ യോഗ്യത നേടിയിരിക്കണം. ബെംഗളൂരു, ഭോപാല്‍, പ്രയാഗ്രാജ് (യുപി) എന്നിവിടങ്ങളിലായാണ് ഇന്റര്‍വ്യു. അഞ്ചു ദിവസത്തോളം നീളുന്ന ഇന്റര്‍വ്യുവില്‍ സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് മുതലായവ ഉള്‍പ്പെടും. ജെഇഇ മെയിനിന്റെയും എസ്എസ്ബി ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. ആകെ 90 ഒഴിവുകളാണുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷത്തെ പരിശീലനം നല്‍കും. ആദ്യത്തെ മൂന്ന് വര്‍ഷം ഇന്റഗ്രേറ്റഡ് ബേസിക് മിലിട്ടറി ട്രെയിനിങും എന്‍ജിനീയറിങ് ട്രെയിനിങും പൂനെ, സെക്കന്ററാബാദിലും നാലാംവര്‍ഷം ഇന്ത്യന്‍ മിലിട്ടറി അക്കാഡമി ഡെറാഡൂണിലുമാണ്. വിജയകരമായി പഠന പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദം സമ്മാനിക്കുന്നതോടൊപ്പം ലഫ്റ്റനന്റ് പദവിയില്‍ 56100-177500 രൂപ ശമ്പള നിരക്കില്‍ ഓഫീസറായി ജോലിയും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: