ലഖ്നൗ: അമേഠിയിലും റായ് ബറേലിയിലും ഗാന്ധികുടുംബത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുക വഴി കോണ്‍ഗ്രസും സോണിയാഗാന്ധിയും തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും അത് കോണ്‍ഗ്രസ് ദുര്‍ബലമായെന്ന സന്ദേശമാണെന്നും തെരഞ്ഞെടുപ്പ് പ്രവചിക്കുന്ന പ്രദീപ് ഗുപ്ത.
ഉത്തര്‍പ്രദേശില്‍ ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത കോട്ടകളായിരുന്നു റായ് ബറേലിയും അമേഠിയും. ആദ്യം റായ് ബറേലിയില്‍ നിന്നും സോണിയാഗാന്ധി പിന്‍വാങ്ങി. പകരം അവര്‍ രാജ്യസഭയിലേക്ക് പോയി. പിന്നീട് അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പിന്‍വാങ്ങി. പ്രിയങ്ക ഗാന്ധി ഈ രണ്ടു സീറ്റുകളിലൊന്നില്‍പോലും മത്സരിച്ചുമില്ല. ഇത് കോണ്‍ഗ്രസ് മൂന്ന് ചുവട് പിന്നിലേക്ക് പോയതിന്റെ സൂചനയാണ് നല്‍കിയത്. അത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്.- പ്രദീപ് ഗുപ്ത പറഞ്ഞു.
“കോണ്‍ഗ്രസ് നല്‍കേണ്ടിയിരുന്നത് വാസ്തവത്തില്‍ മമത ബംഗാളില്‍ നല്‍കിയതുപോലെയുള്ള മറുപടിയായിരുന്നു. അവിടെ സുവേന്ദു അധികാരി തൃണമൂലിന്റെ പരമ്പരാഗത സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ സുവേന്ദു അധികാSet featured imageരിയെ വെല്ലുവിളിച്ച് മമത അവിടെ മത്സരിച്ചു. തോറ്റെങ്കിലും മമത പ്രവര്‍ത്തകരുടെ അഭിമാനം കാത്തു. എന്നാല്‍ സോണിയയോ രാഹുല്‍ ഗാന്ധിയോ പ്രിയങ്കഗാന്ധിയോ അത് ചെയ്തില്ല.”-പ്രദീപ് ഗുപ്ത പറയുന്നു.
2019ല്‍ മോദി അധികാരത്തില്‍ വരുമെന്ന് കൃത്യമായി പ്രവചിച്ച സെഫോളജിസ്റ്റാണ് (തെരഞ്ഞെടുപ്പ് ഫലപ്രവചനം നടത്തുന്നയാള്‍) പ്രദീപ് ഗുപ്ത. 2024ലും മോദി തന്നെ അധികാരത്തില്‍ വരുമെന്നാണ് പ്രദീപ് ഗുപ്തയുടെ പ്രവചനം. 2019ലെ അതേ വോട്ടിംഗ് പാറ്റേണാണ് 2024ലും ആവര്‍ത്തിച്ചതെന്നാണ് പ്രദീപ് ഗുപ്ത അതിന് ന്യായമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: