മോദിയ്‌ക്ക് പൈതൃകസ്വത്തായി ഒന്നുമില്ലെന്നും ഈ രാജ്യത്തെ ജനങ്ങളല്ലാതെ മോദിയ്‌ക്ക് മറ്റൊരു അവകാശിയുമില്ലെന്നും പ്രധാനമന്ത്രി മോദി. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ആറും ഏഴും ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ബീഹാറിലെ ലോക് സഭാ മണ്ഡലങ്ങളായ കിഴക്കന്‍ ചമ്പാരനിലെയും മഹാരാജ് ഗഞ്ചിലെയും പ്രചാരണറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
മോദി 75ാം വയസ്സില്‍ വിരമിക്കുമെന്നും മോദി ഒഴിയുമ്പോള്‍ അവിടേക്ക് അമിത് ഷാ കടന്നുവരുമെന്നുമുള്ള അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടി പറയുമ്പോഴാണ് തനിക്ക് പൈതൃകസ്വത്തില്ലെന്നും ജനങ്ങളല്ലാതെ മറ്റ് അവകാശികള്‍ ആരുമില്ലെന്നും മോദി വ്യക്തമാക്കിയത്. തനിക്കുള്ളത് മറ്റാര്‍ക്കും നല്‍കാനുമില്ല. കാരണം യഥാര്‍ത്ഥ അവകാശികള്‍ ജനങ്ങള്‍ തന്നെയാണെന്നും മോദി വ്യക്തമാക്കി.
“കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് തട്ടിപ്പറിയുടെ നാടായാണ് ബീഹാര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് ദശകങ്ങളായി എന്‍ഡിഎ ഭരിക്കുന്നതിനാല്‍ ഇത് നിയന്ത്രിക്കാനായി. മാത്രമല്ല, തൊഴില്‍ തേടിയും വ്യവസായങ്ങള്‍ ആരംഭിക്കാനും അന്യസംസ്ഥാനങ്ങളിലേക്ക് പോകണ്ട അവസ്ഥയില്‍ നിന്നും ബീഹാറികളെ രക്ഷിക്കാനും ഒരു പരിധി വരെ കഴിഞ്ഞു.” – മോദി പറഞ്ഞു.
“അംബേദ് കര്‍ ഇല്ലായിരുന്നെങ്കില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നെഹ്രു സംവരണം നല്‍കില്ലായിരുന്നു. കോണ്‍ഗ്രസിന്റെ രാജകീയ കുടുംബം ബീഹാറികള്‍ക്കെതിരെ അവരുടെയും സഖ്യകക്ഷികളുടെ നേതാക്കളും പറഞ്ഞ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാകുന്നില്ല.” – മോദി പറഞ്ഞു.
“ഇന്ത്യാ ബ്ലോക്കിന്റെ പാപത്താല്‍ ഒരു രാജ്യത്തിന് മുന്നോട്ട് പോകാനാകില്ല. അത് അഴിമതിയുടെയും പ്രീണനത്തിന്റെയും രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഗൂഢസംഘത്തിന്റെയും സനാതന ധര്‍മ്മത്തെ പുച്ഛിക്കുന്ന രോഗാതുരമായ മനസ്സിന്റെയും ശക്തിയാണ് ഇന്ത്യാ ബ്ളോക്ക്. അത് ഒരു രാഷ്‌ട്രീയ മുന്നണിയല്ല. അഴിമതിസംഘമാണ്.” – മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: