തിരുവനന്തപുരം : ഗുണ്ടകളെ പിടികൂടാന്‍ മൂന്നുദിവസമായി സംസ്ഥാനത്തമൊട്ടാകെ നടക്കുന്ന പരിശോധനയില്‍ 5,000ത്തില്‍ പരം പേര് അറസ്റ്റിലായി.
ഓരോ ജില്ലയിലെയും സാഹചര്യങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹേബ് വിലയിരുത്തി. ഗുണ്ടകള്‍ക്കെതിരെയുള്ള ഓപ്പറേഷന് ആഗ്, ലഹരിമാഫിയകള്ക്കെതിരെയുള്ള ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന.
ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍, വാറന്റ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.ഗുണ്ടാ ആക്രമണങ്ങള്‍ പെരുകുന്നെന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും.
കാപ്പ ചുമത്തി നാടുകടത്താന്‍ കഴിയുമായിരുന്നിട്ടും ജില്ലാ കളക്ടര്‍ക്ക് ഗുണ്ടകളെ കുറിച്ച് നല്കുന്ന റിപ്പോര്‍ട്ടില്‍ മനപൂര്‍വം ചില കാര്യങ്ങള്‍ വിട്ടുകളയുന്ന രീതി പൊലീസിനുണ്ട്. ഇത് കാരണം കളക്ടര്‍ക്ക് നാടുകടത്താനുളള ഉത്തരവിന് അംഗീകാരം നല്‍കാനാകാത്ത സ്ഥിതിയുണ്ടാവുകയും ഗുണ്ടകള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ സൗകര്യമൊരുക്കുകയുമാണ് ചെയ്യുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: