ന്യൂദല്‍ഹി: സമ്പത്ത് സൃഷ്ടിക്കുന്ന ബിസിനസുകാരെ ബഹുമാനിക്കുകയാണ് വേണ്ടതെന്നും അവരാണ് ഒരു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയെന്നും പ്രധാനമന്ത്രി മോദി. ഇന്ത്യാ ടുഡേ ഗ്രൂപ്പ് സംഘടിപ്പിച്ച മോദിയുമായുള്ള മാധ്യമപ്രവര്‍ത്തകരുടെ സംവാദത്തില്‍ വാള് സ്ട്രീറ്റ് ജേണലിന്റെ കോളമെഴുത്തുകാരനായ സദാനന്ദ ധൂമെയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോദി.
“അല്ലാതെ ഇത്തരം ബിസിനസുകാരെ ശാസിക്കുകയല്ല വേണ്ടത് “- മോദി പറഞ്ഞു. തെരഞ്ഞടുക്കപ്പെട്ട ഏതാനും ബിസിനസുകാരെ മാത്രം സഹായിക്കുകയാണ് മോദിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മോദിയുടെ ഉത്തരം അതിന്റെ വൈകാരികതയാല്‍ ഹൃദയസ്പര്‍ശിയായി. “വഴിവിട്ട രീതിയില്‍, സത്യസന്ധമല്ലാതെ ആരെയെങ്കിലും സഹായിച്ചിട്ടുണ്ട് എന്ന തെളിഞ്ഞാല്‍ ഞാന്‍ ഏത് ശിക്ഷയെയും നേരിടാന്‍ തയ്യാറാണ്. “- മോദി പറഞ്ഞു.
സദാനന്ദ് ധൂമെ മോദിയുടെ ബുദ്ധികൂര്മ്മതയെയും അസാധാരണമികവിനെയും പുകഴ്ത്തി എക്സില്‍ പങ്കുവെച്ച കുറിപ്പ്:
“ഞാന്‍ ആരെയെങ്കിലും കള്ളത്തരത്തില്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ക്ക് തൂക്കിക്കൊല്ലാം”- മോദി പറഞ്ഞു. ഇന്ത്യയിലെ അസമത്വത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മോദി മാധ്യമപ്രവര്‍ത്തകനോട് തിരിച്ച് ഒരു ചോദ്യം ചോദിച്ചു. നിങ്ങള്‍ സമത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രാജ്യത്തെ എല്ലാവരും പാവങ്ങല്‍ ആയിരിക്കുന്ന അവസ്ഥയെയാണോ? മോദിയുടെ ഈ ചോദ്യം കേട്ട് സദാനന്ദ് ധൂമെ ഞെട്ടി. “ചില ആളുകള്‍ രാജ്യത്ത് പണക്കാരായി ഇരിക്കുന്നതില്‍ തെറ്റില്ല. അങ്ങിനെയാണ് ആ രാജ്യം പുരോഗമിക്കുക. ഈ സ്വത്ത് സമ്പാദിക്കുന്നവരെ ബഹുമാനിക്കണം. അല്ലാതെ പുച്ഛിക്കുകയല്ല വേണ്ടത്.” – മോദി തുടര്‍ന്നു. ചൈനയുടെ ഡെങ് സിയാവോ പിങ്ങ് പറയുന്നതാണ് മോദി പറഞ്ഞതെന്നായിരുന്നു സദാനന്ദ് ധൂമെ ഇതേക്കുറിച്ച് പിന്നീട് സമൂഹമാധ്യമപേജില്‍ കുറിച്ചത്. പിന്നീട് മോദിയുടെ ഈ ഉത്തരം സദാനന്ദ് ധൂമെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വൈറലായി. 4,65000 പേരാണ് ഈ പോസ്റ്റ് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: