ചെന്നൈ: വന്ദേ മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഉടനെ നടത്തും. പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി അധികൃതരാണ്് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യ വാരത്തോടെയോ വന്ദേ മെട്രോ പുറത്തിറക്കാൻ പദ്ധതിയിടുന്നത്.
മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റിന്റെ പരിഷ്‌കരിച്ച രൂപമാണ് വന്ദേ മെട്രോയ്‌ക്ക് നൽകിയിരിക്കുന്നത്. 12 കോച്ചുകളാണ് ഇതിനുള്ളത്. മണിക്കൂറിൽ 110 മുതൽ 130 മണിക്കൂർ വേഗത്തിലാകും ട്രെയിൻ സർവീസ് നടത്തുക.
ശീതീകരിച്ച മെട്രോയുടെ വാതിലുകൾ സ്വയം പ്രവർത്തിക്കും. വലിയ ചില്ലുകളുള്ള ജനലുകളാണ് ഇതിനുള്ളത്. ഒരു കോച്ചിൽ നിന്നും മറ്റൊരു കോച്ചിലേക്ക് വേഗത്തിൽ നടന്നു നീങ്ങാനാകും. റൂട്ട് ഇൻഡിക്കേറ്റർ ഡിസ്‌പ്ലേയും മൊബൈൽ ചാർജിംഗ് പ്ലഗ്ഗുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ട്രെയിനുകൾ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: