പ്രതീക്ഷിച്ച ലാഭത്തിലേക്ക് കമ്പനിയുടെ വാര്‍ഷിക ഫലം എത്തിയില്ലെന്നതിനാല് ഏഷ്യന്‍ പെയിന്റ്സ് ഓഹരി 53 രൂപ തകര്‍ന്ന് 2813രൂപയില്‍ എത്തി. ലാഭമെടുക്കലിന്റെ ഭാഗമായുള്ള വിറ്റൊഴിക്കലില്‍ ബജാജ് ഓട്ടോ 167 രൂപ തകരന്ന് 8903ല്‍ അവസാനിച്ചു. ഫാര്‍മ കമ്പനിയായ സിപ്ല മികച്ച വാര്‍ഷിക സാമ്പത്തിക ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ചത്തേതു പോലെ ബുധനാഴ്ചയും നല്ല ലാഭമുണ്ടാക്കി സിപ്ല ഓഹരി 3.64 ശതമാനം ഉയര്‍ന്നു. എല്ലാ നിക്ഷേപവും 5ജിയ്ക്ക് എന്ന എയര്‍ ടെല്‍ നിലപാട് ഓഹരി വില ഉയരാന്‍ സഹായിച്ചു.
സെന്‍സെക്സ് 118 പോയിന്റ് താഴ്ന്ന് 72987ല്‍ അവസാനിച്ചു. 73000 എന്ന സുരക്ഷിത നിലയില്‍ നിന്നും താഴേക്ക് പോയത് വിപണി ദുര്‍ബലമായതിന്റെ സൂചനയായി കണക്കാക്കുന്നു. അതേ സമയം നിഫ്റ്റി 17 പോയിന്റ് മാത്രം നഷ്ടത്തില്‍ 22,200 പോയിന്റില്‍ നിന്നത് ആശ്വാസമായി.
പൊതുമേഖല ബാങ്കുകളുടെയും റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെയും ഓയില്‍ ആന്റ് ഗ്യാസ് ഓഹരികളുടെയും കയറ്റത്തില്‍ ഇന്ത്യന്‍ വിപണി വല്ലാതെ നഷ്ടത്തിലേക്ക് കൂപ്പ് കുത്താതെ പിടിച്ചു നിന്നു. സെന്‍സെക്സ് 22,200 എന്ന സുസ്ഥിരത വാഗ്ദാനം ചെയ്യുന്ന നിലവാരത്തില്‍ നിന്നതാണ് ബുധനാഴ്ചത്തെ ആശ്വാസം. ഒരു ഘട്ടത്തില്‍ 22,200ല്‍ നിന്നും വല്ലാതെ താഴേക്ക് പോയെങ്കിലും തിരിച്ചുകയറി ആശ്വാമുളവാക്കുന്ന നിലവാരത്തില്‍ മടങ്ങിയെത്തി നില്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുകയറിയ ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ ലാഭമെടുക്കലിന്റെ ഭാഗമായി വന്‍തോതില്‍ വില്പന നടത്തിയതിന്റെ ഭാഗമായി തകര്‍ന്നു. ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ് എന്നിവ താഴ്ന്നു. എഫ് എംസിജി ഓഹരികളും ലാഭമെടുപ്പിന്റെ ഭാഗമായി താഴ്ന്നു.
യുഎസ്, യൂറോപ്പ് വിപണികള്‍ ഉയര്‍ന്നു
യുഎസ് വിപണിയില്‍ ടെക്നോളജി കമ്പനികളുടെ ഓഹരികള്‍ കയറിയതുമൂലമുണ്ടായ കുതിച്ചുകയറ്റത്തിന്റെ അലയൊലികള്‍ ഇന്ത്യന്‍ വിപണിയിലും എത്തി. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഓഹരിവിപണി വല്ലാതെ താഴേക്ക് പോയില്ല. യുഎസിലെ പണപ്പെരുപ്പത്തിന്റെ കണക്കുകള്‍ ശുഭകരമായിരിക്കുമെന്ന പ്രതീക്ഷയില്‍ യുഎസിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് കുറയ്ക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ടെക് ഓഹരികള്‍ യുഎസില്‍ കുതിച്ചത്. യുഎസില്‍ പ്രൊഡ്യൂസര്‍ പ്രൈസ് കയറിയതിന്റെ ആശങ്ക നിലനില്‍ക്കുന്നുണ്ട്. യൂറോപ്പിലും ബുധനാഴ്ച ഓഹരികള്‍ ഉയര്‍ന്നു
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു
സ്റ്റോക്ക് കുറഞ്ഞു എന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 78 ഡോളറില്‍ നിന്നും അല്പം ഉയര്‍ന്നു. ലോകത്തെ എണ്ണ ഡിമാന്റ് വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ടും വില ഉയരാന്‍ സഹായകരമായി.
രൂപയുടെ മൂല്യം കുതിച്ചു
ഇന്ത്യന്‍ രൂപ ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ ശക്തിപ്പെട്ട ദിവസമായിരുന്നു ബുധനാഴ്ച. ഒരു ഡോളറിന് 83 രൂപ 42 പൈസ എന്ന തോതിലാണ് അവസാനിച്ചത്. ഏകദേശം 9 പൈസയുടെ ഉയര്‍ച്ചയാണ് രൂപയ്ക്കുണ്ടായത്. വ്യാപാരം ആരംഭിച്ചത് 83. രൂപ 51 പൈസ എന്ന നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: