കൊച്ചി : തൃപ്പൂണിത്തുറയില്‍ കിടപ്പ് രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മുങ്ങിയ മകന് അറസ്റ്റില്‍. എരൂര്‍ സ്വദേശി അജിത്തിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡ്രൈവറായ തനിക്ക് വണ്ടിക്ക് ഓട്ടമുണ്ടായത് കൊണ്ടാണ് വീട്ടിലേക്ക് വരാന്‍ പറ്റാത്തതെന്നാണ് ചോദ്യം ചെയ്യലില്‍ അജിത്ത് നല്കിയ മറുപടി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
അച്ഛനെ ഉപേക്ഷിച്ചതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി.
മകന് ഉപേക്ഷിച്ച അച്ഛന്റെ വാര്‍ത്ത പുറത്ത് വന്നതോടെ അദ്ദേഹത്തിന്റെ സഹോദരനെത്തി ഏറ്റെടുക്കുകയായിരുന്നു. അജിത്തിന് രണ്ട് സഹോദിമാര്‍ കൂടി ഉണ്ടെങ്കിലും ഇവര്‍ തമ്മില്‍ അഭിപ്രായഭിന്നതയിലാണ്.
എറണാകുളം എരൂരിലാണ് കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നത്. എഴുപത്തിരണ്ട് വയസുളള ഷണ്മുഖന് ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങള്‍ വരെ മുടങ്ങി ഒരുദിവസം നരകിച്ചാണ് വീട്ടില്‍ കഴിഞ്ഞത്. വിവരമറിഞ്ഞ വീട്ടുടമസ്ഥന് തൃപ്പൂണിത്തുറ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: