മുംബൈ: ഐപിഎല്‍ 17-ാം സീസണില്‍ ഏതാനും മത്സരങ്ങള്‍ മാത്രം ശേഷിക്കേ പ്ലേ ഓഫില്‍ കടക്കാനുള്ള മത്സരം കടുക്കും. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മാത്രമാണ് അവസാന നാലില്‍ ഇടമുറപ്പിച്ചത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്ന രാജസ്ഥാന് ഒന്നില്‍ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനാവും. രണ്ടിലും തോറ്റാലും മറ്റു മത്സരഫലങ്ങള്‍കൂടി പരിഗണിച്ച് കടന്നുകൂടാനാകും.
16 പോയന്റുള്ള രാജസ്ഥാന് പിറകില്‍ 14 പോയന്റുകളുമായി ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിച്ച് അഞ്ചാം സ്ഥാനത്തേക്ക് കയറിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഡല്‍ഹി ക്യാപിറ്റല്‍സും ലഖ്നോ സൂപ്പര്‍ ജയന്റ്സും 12 പോയന്റുകളുമായി പ്ലേ ഓഫ് ഇടത്തിനായി കടുത്ത പോരാട്ടത്തിലാണ്. 12 മത്സരങ്ങളില്‍ 10 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സും പ്രതീക്ഷ കൈവിട്ടിട്ടില്ല. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്സ് എന്നിവയാണ് ഇതിനകം പുറത്തായ ടീമുകള്‍.
ശനിയാഴ്ച ബംഗളൂരുവും അഞ്ചു തവണ ചാമ്പ്യന്മാരായ ചെന്നൈയും തമ്മില്‍ ബംഗളൂരുവില്‍ ഏറ്റുമുട്ടുമ്പോള്‍ ശരിക്കും ഒരു ‘നോക്കൗട്ട്’ പോരാട്ടമാകും. ചെന്നൈ ജയിച്ചാല്‍ മികച്ച റണ്‍റേറ്റ് കൂടിയുള്ളതിനാല്‍ പ്ലേഓഫിലേക്കുള്ള പാത എളുപ്പമാകും. തോറ്റാലും ചെന്നൈക്ക് മറ്റു മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതീക്ഷയുണ്ട്. . അവസാന മത്സരത്തില്‍ അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സാണ് ആര്‍സിബിയുടെ എതിരാളികള്‍. ഈ മത്സരം ഫലത്തില്‍ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കാനുള്ള ഒരു നോക്കൗട്ട് മത്സരമാകും. കാരണം തോല്‍ക്കുന്ന ടീം പുറത്താകും തുടര്‍ച്ചയായ നാലാം ജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. ജയിച്ചാലും മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാകും ആര്‍.സി.ബിയുടെ മുന്നോട്ടുപോക്ക്. നാലാമതുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഗുജറാത്ത് ടൈറ്റന്‍സിനോടും പഞ്ചാബ് കിങ്സിനോടും മത്സരങ്ങളുണ്ട്. ഇതില്‍ ഒന്നില്‍ ജയിച്ചാലും പ്ലേ ഓഫ് പ്രതീക്ഷിക്കാം.ഹൈദരാബാദ് തങ്ങളുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നിലെങ്കിലും ജയിച്ച് മൂന്നാം സ്ഥാനം ഉറപ്പിക്കുകയും ലഖ്നൗ ഇനി ഒന്നില്‍ കൂടുതല്‍ മത്സരങ്ങളില്‍ ജയം നേടാതിരിക്കുകയും ചെയ്താലാണ് ആര്‍സിബിയുടെ സാധ്യതകള്‍ വര്‍ധിക്കുക.
ഇതോടെ ആര്‍.സി.ബി, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നോ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. അതേസമയം, രണ്ട് മത്സരങ്ങളിലും വന്‍തോല്‍വിയാണ് ഫലമെങ്കില്‍ മറ്റുള്ളവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്.രാജസ്ഥാന്‍, ഹൈദരാബാദ്, ലഖ്നോ, പഞ്ചാബ് ടീമുകള്‍ക്കാണ് രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നത്. കൊല്‍ക്കത്ത, ചെന്നൈ, ഗുജറാത്ത്, ബംഗളൂരു, ഡല്‍ഹി, മുംബൈ ടീമുകള്‍ക്ക് ഓരോ മത്സരങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: