കോഴിക്കോട്: ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് രോഗിക്ക് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തിൽ വാഹനം കത്തിയതോടെ രോഗി വെന്തുമരിക്കുകയായിരുന്നു. നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിലുണ്ടായിരുന്ന ജീവനക്കാർ തെറിച്ചു വീണു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. എന്നാൽ ആംബുലൻസിൽ കുടുങ്ങിയ സുലോചനയെ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ 3.30-ഓടെയായിരുന്നു സംഭവം. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
മലബാർ മെഡിക്കൽ കോളേജിൽ നിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റവെയായിരുന്നു അപകടം. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: