അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദേശപ്രകാരം ദല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് തന്നെ ആക്രമിച്ചെന്ന പരാതിയുമായി മുന്‍ ദല്‍ഹി വനിതാകമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ എംപി. ഇപ്പോള്‍ ആം ആദ് മി പാര്‍ട്ടിയുടെ എംപി കൂടിയാണ് സ്വാതി മാലിവാള്‍.
കെജ്രിവാളിന്റെ അടുത്ത അനുയായിയായ ബിഭവ് കുമാര്‍ തന്നെ ആക്രമിച്ചത് കെജ്രിവാളിന്റെ നിര്‍ദേശപ്രകാരമാണെന്നും സ്വാതി മാലിവാള്‍ ആരോപിച്ചു. സിഎന്‍എന്‍ 18 ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
മുഖ്യമന്ത്രിയെ കാണാൻ എത്തിയ തന്നെ കെജരിവാളിന്റെ പിഎ വൈഭവ് കുമാർ തല്ലിയെന്ന് പറഞ്ഞാണ് സ്വാതി പൊലീസ് സ്റ്റേഷനിൽ വിളിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്നും ഫോണില്‍ പൊലീസിനെ വിളിക്കുകയായിരുന്നു. ദല്‍ഹി പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. പിന്നാലെ സ്റ്റേഷനിൽ എത്തിയ സ്വാതിയോട് മെഡിക്കൽ പരിശോധനക്ക് വിധേയമാകണമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഇതിന് സ്വാതി തയ്യാറായില്ലെന്നും പിന്നീട് പരാതി നൽകാമെന്ന് അറിയിച്ച് മടങ്ങിയെന്നുമാണ് ദല്‍ഹി പൊലീസ് നല്‍കുന്ന വിശദീകരണം. അതേ സമയം സ്വാതി മാലിവാള്‍ ഇതുവരെയും ഔദ്യോഗികമായി പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു.
കെജ്രിവാൾ മറ്റൊരു യോഗത്തിലായതിനാൽ പിന്നീട് കാണമെന്ന് അറിയിച്ചതോടെ സ്വാതി മലിവാൾ ബഹളം വച്ചെന്നും വൈഭവ് കുമാർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും എഎപി വൃത്തങ്ങൾ പറയുന്നു. പണക്കാരായാലും പാവപ്പെട്ടവരായാലും സ്ത്രീകള്‍ക്ക് ദല്‍ഹി സുരക്ഷിതമല്ലെന്ന് സ്വാതി മാലിവാള്‍ ആരോപിച്ചു. സ്വാതി മാലിവാള്‍ തന്നെ
കെജ്രിവാളിന്റെ പിഎ ആയ ബിഭവ് കുമാറാണ് സ്വാതി മാലിവാളിനെ തല്ലിയത്. ഇദ്ദേഹം നിസ്സാരക്കാരനല്ല. അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ കിടന്നപ്പോള്‍ ആദ്യമായി അദ്ദേഹത്തെ കാണാന്‍ പോയത് ബിഭവ് കുമാറാണ്. അരവിന്ദ് കെജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും വലം കൈയാണ് ബിഭവ് കുമാര്‍. ഫോര്‍ഡ് ഫൗണ്ടേഷന്‍ പണം നല്‍കുന്ന രണ്ട് എന്‍ജിഒ സംഘടനകളായ പരിവര്‍ത്തന്‍, കബീര്‍ എന്നിവയുടെ ചുക്കാന്‍ പിടിക്കുന്ന വ്യക്തി കൂടിയാണ് ബിഭവ് കുമാര്‍.
ഇതോടെ ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ 50 ദിവസം തീഹാര്‍ ജയിലില്‍ കിടന്ന ശേഷം പുറത്തുവന്ന അരവിന്ദ് കെജ്രിവാളിന്റെ ജീവിതം പ്രതിസന്ധിയിലായി. സ്ത്രീപീഡന ആരോപണക്കുറ്റമാണ് അരവിന്ദ് കെജ്രിവാളിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: