റാം പോത്തിനേനിയെ നായകനാക്കി ഡൈനാമിക് ഡയറക്ടർ പുരി ജഗന്നാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഡബിൾ ഐസ്മാർട്ട്’ന്റെ ടീസർ മെയ് 15ന് റിലീസ് ചെയ്യും. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുന്നു. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ഉൾപ്പെടുന്ന ഭാഗങ്ങളാണ് ചിത്രീകരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായ് പ്രദർശനത്തിനെത്തുന്ന ചിത്രം ഉടൻ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ടീം.
സഞ്ജയ് ദത്ത് ശക്തമായൊരു കഥാപാത്രത്തെ ‘ഡബിൾ ഐസ്മാർട്ട്’ൽ അവതരിപ്പിക്കുന്നുണ്ട്. കിടിലൻ സ്റ്റൈലിഷ് മേക്കോവർ റാം പോതിനെനിയും ചിത്രത്തിനായ് നടത്തിയിട്ടുണ്ട്. ഡബിൾ ആക്ഷൻ, ഡബിൾ മാസ്സ്, ഡബിൾ വിനോദം എന്നിവയാണ് ഈ ചിത്രത്തിലൂടെ ടീം ഉറപ്പുനൽകുന്നത്. 2019 ജൂലൈ 18ന് റിലീസ് ചെയ്ത ‘ഐസ്മാർട്ട് ശങ്കർ’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ‘ഡബിൾ ഐസ്മാർട്ട്’. റാം പോത്തിനേനിയും പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ഈ സിനിമക്കായ് വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
‘ഐസ്മാർട്ട് ശങ്കർ’ ഉൾപ്പെടെ നിരവധി സിനിമകളിൽ പുരി ജഗന്നാഥിന് വേണ്ടി സെൻസേഷണൽ സംഗീതം ഒരുക്കിയ മണി ശർമ്മയാണ് ‘ഡബിൾ ഐസ്മാർട്ട്’ന്റെയും സംഗീതസംവിധായകൻ.
സിഇഒ: വിഷ്ണു റെഡ്ഡി, ഛായാഗ്രഹണം: സാം കെ നായിഡു, ജിയാനി ജിയാനെലി, ആക്ഷൻ: കേച്ച, റിയൽ സതീഷ്, പിആർഒ: ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: