ന്യൂഡല്‍ഹി: പ്രോസിക്യൂഷന് സാക്ഷികളും അതിജീവിത പോലുമോ മൊഴിമാറ്റിയെന്നതിന്റെ പേരില്‍ മാത്രം പീഡനക്കേസില്‍ ശിക്ഷ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസ് സൂക്ഷ്മമായി പരിശോധിച്ചു മാത്രമേ വിധിപ്രസ്താവം നടത്താവൂ. മെഡിക്കല്‍ തെളിവുകളും അതിജീവതയുടെ മൊഴിയും ചേര്‍ന്നു പോകുന്നതാണെന്ന് വിലയിരുത്തി വെല്ലുരിലെ ഒരു പീഡനക്കേസില്‍ പ്രതിയുടെ ശിക്ഷ ശരിവച്ചു കൊണ്ടാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.
2006 ല്‍ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയെ വീട്ടിലേക്ക് മടങ്ങുന്നതുവരെ ഒരു ജീവനക്കാരനും മറ്റു മൂന്നു പേരും തടഞ്ഞുവെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പെണ്‍കുട്ടി തന്നെയാണ് ഈ വിവരം വീട്ടുകാരോടു പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു .മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ക്രോസ് വിസ്താരത്തില്‍ അതിജീവിതയും ബന്ധുക്കളും പ്രതിക്ക് അനുകൂലമായി മൊഴിമാറ്റി. എങ്കിലും പ്രോസിക്യൂഷന് കേസുമായി മുന്നോട്ടു പോവുകയും പ്രതിക്ക് തടവും പിഴയും ശിക്ഷ ലഭിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതി ഹൈക്കോടതിയില്‍ അപ്പില്‍ നല്‍കിയെങ്കിലും തള്ളിപ്പോയി. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ മൊഴിമാറ്റം കൊണ്ട് മാത്രം പ്രതിയുടെ ശിക്ഷ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: