ഹൈദരാബാദ്: ഓള് ഇന്ത്യ മജ്ലിസ്-ഇ- ഇത്തേഹാദുല്‍ മുസ്ലിം (എഐഎംഐഎം) നേതാവും ഹൈദരാബാദ് എംപി അസാദുദ്ദീന്‍ ഒവൈസിയുടെ സഹോദരനുമായ അക്ബറുദ്ദീന്‍ ഒവൈസി പത്ത് വര്‍ഷംമുമ്പ് നടത്തിയ ഹിന്ദു ഉന്മൂലന ഭീഷണി ഹൈദരാബാദിനെ വീണ്ടും ഇളക്കി മറിക്കുന്നു.
രാജ്യത്തെ പോലീസിനെ പതിനഞ്ച് മിനിട്ട് നേരത്തേക്ക് മാറ്റിയാല്‍ മുഴുവന്‍ ഹിന്ദുക്കളെയും ഇല്ലാതാക്കുമെന്നായിരുന്നു ഒവൈസിയുടെ കൊലവിളി. പ്രസംഗം ഓര്‍മിപ്പിച്ച് ഒവൈസി അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ രംഗത്തുവന്നതോടെ പ്രതിഷേധവും ശക്തമാവുകയാണ്. കോണ്‍ഗ്രസിനും ഒവൈസിക്കും വോട്ട് ചെയ്യുന്നത് പാകിസ്ഥാന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് അമരാവതി എംപിയും ബിജെപി നേതാവുമായ നവ്നീത് റാണ തിരിച്ചടിച്ചു. ഹിന്ദു ഉന്മൂലനത്തിന്റെ ഭീഷണി പാകിസ്ഥാനില്‍ മതി. ഇത് ഭാരതമാണ്, നവ്നീത് റാണ പറഞ്ഞു. ഹൈദരാബാദില്‍ ഒവൈസിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയുടെ പ്രചരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു നവ്നീത്.
പതിനഞ്ച് മിനിട്ട് പോലീസിനെ മാറ്റിനിര്‍ത്തിയാല്‍ ഹിന്ദുക്കളെ മുഴുവന്‍ കൊന്നൊടുക്കുമെന്നാണ് അക്ബറുദ്ദീന്‍ പറയുന്നത്. അങ്ങനൊരു പതിനഞ്ച് സെക്കന്‍ഡിന്റെ സമയം വേണ്ട, സഹോദരന്മാര് രണ്ടും എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയാന്‍ പോലും പറ്റില്ലല്ലോ. മതവര്‍ഗീയതയും ഭീകരവാദവും ഭീഷണിയും കൊണ്ട് പൊറുതിമുട്ടിയ ജനം അവരെ ഇന്നാട്ടില് നിന്നേ തുരത്തും, എവിടെ നിന്ന് വന്നു, എങ്ങോട്ട് പോയി എന്നൊന്നും അന്വേഷിക്കാന്‍ പോലും ആരും മിനക്കെടില്ല, നവ്നീത് പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തിലേറിയത് മതമൗലികവാദികള്‍ക്ക് പാകിസ്ഥാന് സമ്മാനിച്ചിട്ടാണെന്ന് ആരും മറന്നുപോകരുത്. വിഭജനത്തെ എതിര്‍ക്കുകയും കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത മഹാത്മാഗാന്ധിയെ തള്ളിക്കളഞ്ഞാണ് കോണ്‍ഗ്രസ് ഭരണം തുടങ്ങിയത്. അതുകൊണ്ടാണ് പാകിസ്ഥാന് നേതാക്കള്‍ക്ക് ഇപ്പോഴും കോണ്‍ഗ്രസിനോട് പ്രേമം, നവ്നീത് റാണ പറഞ്ഞു.
ഒവൈസി കുടുംബം കോട്ടയായി കാക്കുന്ന ഹൈദരാബാദില്‍ ഇക്കുറി മാധവി ലത വിജയിക്കും. ഹൈദരാബാദിനെ പാകിസ്ഥാനാക്കി മാറ്റുന്നതിനെതിരായ പോരാട്ടമാണ് മാധവിലതയുടേത്, അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: