തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലമുളവാക്കിയതായാണ് കെഎസ്ഇബി വിലയിരുത്തല്‍.
പലയിടത്തും വേനല്‍ മഴ ലഭിച്ചു തുടങ്ങി. നിലവില്‍ വൈദ്യുതി പ്രതിസന്ധി നിയന്ത്രണാധീനമാണ്. ഉപഭോഗം കൂടുതലുളള വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം തുടരും. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
വൈദ്യുതി ഉപഭോഗം കുറക്കാനുളള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. രാത്രി സമയം എ സി 26 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ക്രമീകരിക്കണം. ഒമ്പത് മണിക്ക് ശേഷം അലങ്കാരവിളക്കുകള്‍ പരസ്യബോര്‍ഡുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കരുതെന്നടക്കം നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: