ലഖ്നോ: വിവാഹം ചെയ്ത ഭാര്യ ജീവിച്ചിരിക്കേ, ഒരു മുസ്ലിം പുരുഷന് മറ്റൊരു സ്ത്രീയോടൊപ്പം ഭാര്യാഭര്ത്തക്കന്മാരെപ്പോലെ ജീവിക്കാന്‍ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ഇസ്ലാമിക നിയമവും ഇത്തരം ലിവ് -ഇന്‍- റിലേഷന്‍ഷിപ്പിനെ അനുവദിക്കുന്നില്ലെന്നും അലഹബാദ് ഹൈക്കോടതി പറയുന്നു. ജസ്റ്റിസുമാരായ എ.ആര്.മസൂദി, എ.കെ. ശ്രീവാസ്തവ എന്നിവരാണ് കേസില്‍ വിധി പറഞ്ഞത്. ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രസ്താവിച്ചു.മുഹമ്മദ് ഷദബിനെതിരെ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സ്നേഹയുടെ അച്ഛന്
മുഹമ്മദ് ഷദബ് എന്ന യുവാവും ഹിന്ദു യുവതിയായ സ്നേഹയും തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഈ വിധി. പൊലീസ് സംരക്ഷണം നല്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിധിച്ചത്.
കാരണം മുഹമ്മദ് ഷദബ് നേരത്തെ വിവാഹം ചെയ്തിരുന്നു. ഭാര്യയും ഒരു കുഞ്ഞും ഉണ്ട്. അവര്‍ ജീവിച്ചിരിപ്പുണ്ട്. അതിനിടെയാണ് മുഹമ്മദ് ഷദബ് ഹിന്ദു യുവതിയായ സ്നേഹയുമായി അടുപ്പത്തിലാവുന്നത്. ഇരുവരും വിവാഹം കഴിക്കാതെ ഒരു ഫ്ളാറ്റില്‍ ഭാര്യാഭര്ത്താക്കന്മാരെപ്പോലെ ജീവിക്കുകയാണ്.
തന്റെ മകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്നേഹയുടെ അച്ഛന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ മകളെ മുഹമ്മദ് ഷദബ് തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നായിരുന്നു അച്ഛന്റെ പരാതി.
തങ്ങള്‍ക്ക് ഭരണഘടനയുടെ 21ാം വകുപ്പനുസരിച്ച് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് മുഹമ്മദ് ഷദബും സ്നേഹയും അലഹബാദ് ഹൈക്കോടിയെ സമീപിച്ചത്. തങ്ങള്‍ ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും അതനുസരിച്ച് സുപ്രീംകോടതി അനുവദിക്കുന്നതുപോലെ ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് മുഹമ്മദ് ഷദബും സ്നേഹയും ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയ്ക്കൊപ്പം ഭാര്യാഭര്ത്താക്കന്മാരെപ്പോലെ ജീവിക്കുന്നത് അനുവദിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: