ഭൂവനേശ്വര്‍: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഭാരത ടീം തെരഞ്ഞെടുപ്പിനായുള്ള 15 പേരെ കൂടി പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. ഇവരെ ഭുവനേശ്വറിലെ സെലക്ഷന് ക്യാമ്പില്‍ ഉള്‍പ്പെടുത്തും. സെലക്ഷന് ക്യാമ്പിലേക്ക് നേരത്തെ 26 പേരെ പരിശീലകന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 15 പെര കൂടി ചേര്‍ത്തിരിക്കുന്നത്. ഇതോടെ ക്യാമ്പില്‍ ഉള്‍പ്പെടുന്ന ആകെ താരങ്ങളുടെ എണ്ണം 41 ആയി ഉയരും. ഇവരില്‍ നിന്നായിരിക്കും അന്തിമ ടീമിനെ പ്രഖ്യാപിക്കുകയെന്ന് സ്റ്റിമാച്ച് വ്യക്തമാക്കി.
അടുത്ത മാസം ആറിന് കൊല്‍ക്കത്തയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കുവൈറ്റിനെ ഭാരതം നേരിടും. ദിവസങ്ങള്‍ക്കകം ഖത്തറിനെ അവരുടെ നാട്ടിലെത്തിയും ഭാരതം നേരിടും.
ഭൂവനേശ്വറിലെ ക്യാമ്പിലേക്ക് ഈ മാസം 15 ഓടെ കഴിഞ്ഞ ദിവസം പൂര്‍ത്തിയായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിലെ മോഹന്‍ ബഗാന് എസ്ജി, മുംബൈ സിറ്റി എഫ്സി ഭാരത താരങ്ങളും ഉള്‍പ്പെടും.
ഗ്രൂപ്പ് എയില്‍ ഭാരതം നിലവില്‍ രണ്ടാം സ്ഥാനക്കാരാണ്. മത്സരങ്ങളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളവര്‍ മൂന്നാം റൗണ്ട് യോഗ്യതയിലേക്ക് മുന്നേറും.
ടെലക്ഷന് ട്രയല്‍സിനായി പ്രഖ്യാപിച്ച പുതിയ 15 അംഗ ടീം
ഗോള്‍കീപ്പര്‍മാര്‍: ഫുര്‍ബ ടെംപ. ലാച്ചെന്‍പ, വിശാല്‍ കെയ്ത്ത് പ്രതിരോധ താരങ്ങള്‍: ആകാശ് മിശ്ര, അന്‍വര്‍ അലി, മെഹ്താബ് സിങ്, രാഹുല്‍ ഭെക്കെ, സുഭാശിഷ് ബോസ്
മദ്ധ്യനിര താരങ്ങള്‍: അനിരുദ്ധ് ഥാപ്പ, ദീപക് താംഗ്രി, ലാലെങ്മാവിയ റാള്‍റ്റെ, ലല്ലിയന്സുവാലാ ഛാങ്തെ, ലിസ്റ്റന്‍ കൊളാസോ, സഹല്‍ അബ്ദുല്‍ സമദ്.
മുന്നേറ്റ താരങ്ങള്‍: മന്‍വീര്‍ സിങ്, വിക്രം പ്രതാപ് സിങ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: