ബെംഗളൂരു: തെരഞ്ഞെടുപ്പ് റാലിക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ശനിയാഴ്ച ഹാവേരിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലി
ക്കിടെ ആയിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
DCM @DKShivakumar slaps Congress Municipal Member during campaign..! Video goes viral.
Last night, DK Shivakumar campaigned in Savanur town of Haveri for Congress candidate Vinoda Asooti.
Congress workers were chanting "DK DK" as DK Shivakumar arrived for campaigning. One of… pic.twitter.com/KOx6EvPAyX
— BJP Karnataka (@BJP4Karnataka) May 5, 2024
ഡി.കെ. ശിവകുമാര്‍ കോണ്‍ഗ്രസ് മുനിസിപ്പല്‍ കൗണ്‍സിലറെ തല്ലുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധാര്‍വാഡില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി വിനോദ അസൂട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് റാലിക്ക് നേതൃത്വം നല്‍കാന്‍ ശിവകുമാര്‍ ഹവേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. അലാവുദ്ദീന്‍ മണിയാര്‍ എന്ന
കോണ്‍ഗ്രസ് മുനിസിപ്പല്‍ കൗണ്‍സിലറിനാണ് ഡി.കെ. ശിവകുമാറിന്റെ മര്‍ദനമേറ്റത്.
തിരക്കിനിടയില്‍ അലാവുദ്ദീന്‍ മണിയാര്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തൊട്ടതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്. ക്ഷുഭിതനായ ഡി.കെ. ശിവകുമാര്‍ അദ്ദേഹത്തെ തല്ലുകയായിരുന്നു. തുടര്‍ന്ന് പോലീസ് അലാവുദ്ദീന്‍ മണിയാരെ തള്ളി മാറ്റുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. ഡി. കെ. ശിവകുമാറിന്റെ പ്രവൃത്തിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: