കിളിമാനൂര്‍: കാര്‍ പിന്നില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. കിളിമാനൂര്‍ തട്ടത്തുമല സായൂജ്യത്തില്‍ മുരളീധരന് ആശാരി (62)ആണ് മരിച്ചത്. തട്ടത്തുമലയിലെ ഓട്ടോ ഡ്രൈവറാണ്. മണലേത്ത്പച്ച സ്വദേശി അബ്ദുല്‍ ബഷീറിനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ സംസ്ഥാന പാതയില്‍ കിളിമാനൂരിന് സമീപം മണലേത്ത് പച്ചയില്‍ ആണ് അപകടം ഉണ്ടായത് പിന്നില്‍ നിന്നും വന്ന കാര്‍ ഓട്ടോയില്‍ ഇടിച്ചതിന് തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാര്‍ നിര്‍ത്താതെ പോവുകയും കിളിമാനൂര്‍ പോലീസില്‍ വിവരം ധരിപ്പിക്കുകയും ആയിരുന്നു. തുടര്‍ന്ന് കാര്‍ കിളിമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യ: ബേബി .മക്കള്‍ :സൗമ്യ,സിനി.മരുമക്കള്‍ : പ്രദീപ് , സുധീഷ് .കിളിമാനൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: