കണ്ണൂർ: പയ്യന്നൂരിൽ കാണാതായ യുവതിയെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെയാണ് പയ്യന്നൂർ അന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടാതെ ഈ വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവിനെയും മറ്റൊരിടത്തും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
കുറ്റൂർ ഇരുൾ സ്വദേശി സുദർശൻ പ്രസാദിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിൽ നിന്നും ഏകദേശം 22 കിലോമീറ്റർ അകലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: