കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന് ഷെയ്ഖിനെതിരെയുള്ള ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ സംഘം സന്ദേശ്ഖാലി സന്ദര്‍ശിച്ചു. ഇന്നലെ സന്ദേശ്ഖാലിയിലെത്തിയ സിബിഐ സംഘം ഗ്രാമീണരേയും പരാതിക്കാരേയും കാണുകയും ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
ഷാജഹാനും മറ്റ് ടിഎംസി നേതാക്കളും ചേര്‍ന്ന് സന്ദേശ്ഖാലിയിലെ ജനങ്ങളില്‍ നിന്നും ഭൂമി തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കൂടാതെ ജനുവരി അഞ്ചിന് ഷാജഹാനെതിരെയുള്ള റേഷന്‍ തട്ടിപ്പ് കേസില്‍ അന്വേഷണം നടത്താനെത്തിയ ഇ ഡി സംഘത്തിന് നേരെ ആക്രമണമുണ്ടായതിലും സിബിഐ അന്വേഷണം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഷാജഹാനോട് അടുപ്പമുള്ള രണ്ട് ടിഎംസി നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതിനിടെ കേസന്വേഷണം സിബിഐക്ക് വിട്ട കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ മമത ബാനര്‍ജി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഒരു വ്യക്തിയുടെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് എങ്ങനെ തോന്നിയെന്നും ചോദിച്ചു.
ഷാജഹാന്റേയും ടിഎംസി നേതാക്കളുടേയും അതിക്രമങ്ങള്‍ക്കിരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അറസ്റ്റിലായ ഷാജഹാന് ഷെയ്ഖ് ഇപ്പോഴും കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: