തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാക്കേറ്റം നടത്തുമ്പോള്‍ ബസിലെ വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നതായി ഡ്രൈവര്‍ യദു.മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയതായിരിക്കാം. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണിതെന്നും യദു പറഞ്ഞു.
സംഭവത്തില്‍ ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാര്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. കെഎസ്ആര്‍ടിസി സിഎംഡിക്കാണ് നിര്‍ദ്ദേശം.
ബസിലെ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് മെമ്മറി കാര്‍ഡ് കാണാനില്ല എന്ന് അറിയുന്നത്.
തമ്പാനൂര്‍ ഡിപ്പോയിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. തര്‍ക്കം ഉണ്ടായ ബസില്‍ മൂന്ന് ക്യാമറകളാണ് ഉളളത്. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു എന്ന മേയറുടെ ആരോപണമടക്കം തെളിയിക്കപ്പെടണമെങ്കില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍, മെമ്മറി കാര്‍ഡ് ഇല്ലാത്തതിനാല്‍ ഇതില്‍ പ്രതിസന്ധിയുണ്ടാവും.
പാളയത്ത് വച്ച് കെ എസ് ആര് ടി സി ബസ് തടഞ്ഞ് മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും കുടുംബാംഗങ്ങളും ആക്രോശിച്ചതിനെ പിന്തുണച്ച് സി പി എം രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: