ചെന്നൈ: വിദ്യാര്‍ഥിനികളെ അതിഥികളുമായി വഴിവിട്ട രീതിയില്‍ ഇടപഴകാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് അറുപ്പുക്കോട്ടയിലെ ഒരു കോളേജിലെ മുന്‍ അധ്യാപിക നിര്‍മ്മലാ ദേവിക്ക് (52) പത്തുവര്‍ഷം തടവും 2.45 ലക്ഷം രൂപ പിഴയും വിധിച്ച് വിരുദുനഗര്‍ ശ്രീവില്ലിപുത്തൂര്‍ ജില്ലാ ഫാസ്റ്റ് ട്രാക്ക് വനിതാ കോടതി. കഴിഞ്ഞ ദിസവം ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയും വിധി പ്രസ്താവം ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവ് ശിക്ഷിച്ചിരുന്നുവെങ്കിലും പരോള്‍ ഇല്ലാതെ 10 വര്‍ഷം ആക്കി ശിക്ഷ ചുരുക്കിയിട്ടുണ്ട്.
കോളേജില്‍ എത്തുന്ന ചില പ്രത്യേക അതിഥികളെ സന്തോഷിപ്പിക്കും വിധം ഇടപഴകണമെന്ന് നിര്‍മല ദേവി നിര്‍ബന്ധിച്ചിരുന്നതായാണ് കേസ് 2018 ല്‍ പുറത്തുവന്ന ഒരു ശബ്ദ സന്ദേശം വന്‍ വിവാദമായതോടെയാണ് കോളേജ് അധികൃതരും വിദ്യാര്‍ത്ഥിനികളും പരാതിയുമായി രംഗത്തുവന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിവെയ്ക്കുകയും ഇവരെ ജോലിയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിര്‍മ്മല ദേവി അറസ്റ്റിലായി. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷണം നടത്തിയത്. അസിസ്റ്റന്റ് പ്രൊഫസര്‍ മുരുകന്, ഗവേഷക വിദ്യാര്‍ഥി കുറുപ്പ് സ്വാമി എന്നിവരും ഒന്നും രണ്ടും പ്രതികളായിരുന്നു. 1360 പേജുള്ള കുറ്റപത്രമാണ് ക്രൈം ബ്രാഞ്ച് വിരുതനഗര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ടും മൂന്നും പ്രതികളെ തെളിവുകളുടെ അപര്യാപ്തതയെ തുടര്‍ന്ന് കോടതി നേരത്തെ വിട്ടയച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: