തൃശ്ശൂര്‍: സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന ഒരു കോടി രൂപയാണ് ഇന്നലെ ആദായ നികുതി വകുപ്പ് പിടികൂടിയത്.
ഈ ബാങ്കിലെ പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. അഞ്ച് കോടി രൂപ ഈ അക്കൗണ്ടിലുണ്ട്. കണക്ക് കാണിക്കാത്ത പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതില്‍ നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഇന്നലെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഒരു കോടി രൂപയുമായാണ് വര്‍ഗീസ് ബാങ്കില്‍ എത്തിയത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് എം.എം. വര്‍ഗീസ് പണവുമായി ബാങ്കിന്റെ എംജി റോഡ് ശാഖയില്‍ എത്തിയത്. ബാങ്ക് മാനേജര്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പണത്തിന്റെ സ്രോതസ് കാണിക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കൃത്യമായ സ്രോതസ് കാണിക്കാന്‍ വര്‍ഗീസിനായില്ല. ഇതേ തുടര്‍ന്നാണ് പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. തുടര്‍ന്ന് വര്‍ഗീസിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
അക്കൗണ്ടിലുള്ള അഞ്ചു കോടി രൂപ നേരത്തേ മരവിപ്പിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് സംബന്ധിച്ചോ പണത്തെക്കുറിച്ചോ തെരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടി വിവരം നല്‍കിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണത്തിന്റെ സ്രോതസ് സംബന്ധിച്ച് വ്യക്തമായ ഒരു രേഖയും സിപിഎം നേതാവിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: